Latest NewsNewsIndia

ഭീകരരാക്കിയത് മറക്കില്ല: കര്‍ഷക രോഷം ബിജെപിക്ക് ദോഷം ചെയ്യുമെന്ന് നരേഷ് ടിക്കായത്ത്

കേന്ദ്രസര്‍ക്കാരും ബിജെപിയും കര്‍ഷകരെ ഭീകരവാദികളായും ആന്തോളന്‍ ജീവികളായും മുദ്രകുത്തിയത് മറക്കില്ല.

ന്യൂഡൽഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം ബിജെപിക്ക് ദോഷം ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് ടിക്കായത്ത്. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചതുകൊണ്ടുമാത്രം കര്‍ഷക രോഷം അടങ്ങില്ലെന്നും സമരം അവസാനിപ്പിക്കുന്നതിന് നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: അധിക്ഷേപം നടത്തിയവരിൽ ചിലർ വ്യാജ ഐഡികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ്, ഭീരുക്കളായ നിങ്ങളുടെ കിങ്കരന്മാർ

‘കേന്ദ്രസര്‍ക്കാരും ബിജെപിയും കര്‍ഷകരെ ഭീകരവാദികളായും ആന്തോളന്‍ ജീവികളായും മുദ്രകുത്തിയത് മറക്കില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്താല്‍ അതിനൊപ്പം ശക്തമായി നിലകൊള്ളും’- നരേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Post Your Comments


Back to top button