അബുദാബി: യുഎഇയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തിയ ആക്രമണത്തെ ‘നിന്ദ്യമായ ഭീകരാക്രമണങ്ങൾ’ എന്നാണ് യുഎൻ കൗൺസിൽ പറഞ്ഞത്. ജനുവരി 17 ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും മുസഫ ഇന്ധന സംഭരണ കേന്ദ്രത്തിനു സമീപത്തുമാണ് ഹൂതികൾ ആക്രമണം നടത്തിയത്. 3 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read Also: ഓടിച്ചിട്ട് അടിയും, തെറിവിളിയും: സിപിഐക്കാരെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്‌ഐക്കാര്‍
ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള യുഎഇയുടെ ശ്രമങ്ങൾക്കു ലോക രാജ്യങ്ങൾ പിന്തുണ നൽകണമെന്നും യുഎൻ സമിതി അഭ്യർത്ഥിച്ചു.
അബുദാബിയിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു. യുഎഇയുടെ മണ്ണിൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Also: ‘യുപിയിൽ കോൺഗ്രസിന് വോട്ട് ചെയ്ത് വെറുതെ വോട്ട് പാഴാക്കരുത്’: പരിഹസിച്ച് മായാവതി
Post Your Comments