Latest NewsNewsBusiness

ഇന്ത്യൻ വിപണിയിലേക്ക് എട്ടോളം പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യൻ വിപണിക്കായി പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ഇലക്ട്രിക് വാഹനങ്ങൾ, നിലവിലുള്ള എസ്‌യുവികൾക്കുള്ള പുതിയ പവർട്രെയിനുകൾ, പൂർണ്ണമായും പുതിയ എസ്‌യുവികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എട്ടോളം പുതിയ വാഹനങ്ങളാണ് ടാറ്റയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ എട്ടോളം വാഹനങ്ങളെക്കുറിച്ച് പുറത്തുവരുന്ന ചില കാര്യങ്ങള്‍

ടാറ്റ ബ്ലാക്ക്ബേർഡ് ഇവി

ബ്ലാക്ക്‌ബേർഡ് എന്ന രഹസ്യനാമത്തിൽ ടാറ്റ മോട്ടോഴ്‌സ് പുതിയ ഇടത്തരം എസ്‌യുവിയുടെ പ്രവർത്തനം ആരംഭിച്ചു. വീൽബേസും നീളവുമുള്ള നെക്‌സോണിന്റെ കൂപ്പെ പതിപ്പായിരിക്കും ഇത്. ടാറ്റ മോട്ടോഴ്‌സ് ആദ്യം ബ്ലാക്ക്‌ബേർഡിനെ ഇലക്ട്രിക് വാഹനമായി അവതരിപ്പിക്കും എന്നതാണ്കൗതുകരമായ കാര്യം. ഇത് 2023-ൽ ലോഞ്ച് ചെയ്യും. പുതിയ എസ്‌യുവി നെക്‌സോണിന്റെ X1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും കൂടാതെ 4.3 മീറ്റർ നീളവും ഉണ്ടാകും.

ടാറ്റ ബ്ലാക്ക്ബേർഡ്

ബ്ലാക്ക്‌ബേർഡിന്റെ പെട്രോൾ, ഡീസൽ പതിപ്പുകളും ടാറ്റ പുറത്തിറക്കും. പക്ഷേ വിപണിയിലെത്താൻ സമയമെടുക്കും. പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും നിലവിലുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഇതിന് കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്ക്‌സ്, റെനോ ഡസ്റ്റർ, എംജി ആസ്റ്റർ, മാരുതി സുസുക്കി എസ്-ക്രോസ് എന്നിവയ്‌ക്കെതിരെയാണ് പുതിയ ബ്ലാക്ക്‌ബേർഡ് മത്സരിക്കുക.

ഹാരിയർ പെട്രോൾ

ടാറ്റയുടെ ഹാരിയർ ഇന്ത്യൻ വിപണിയിൽ നന്നായി വിറ്റഴിക്കപ്പെടുന്നു. എന്നാൽ അതിന് കുറവുള്ള ഒരു മേഖല പെട്രോൾ എഞ്ചിന്‍റെ അഭാവമാണ്. ഹാരിയർ ഒരു പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുന്നില്ല. എമിഷൻ മാനദണ്ഡങ്ങൾ ഡീസൽ വാഹനം സ്വന്തമാക്കുന്നത് പ്രയാസകരമാക്കുന്നതിനാൽ പലരും ഇപ്പോഴും പെട്രോൾ എഞ്ചിനുകളാണ് ഇഷ്‍ടപ്പെടുന്നത്. ഏകദേശം 160 bhp പവർ ഔട്ട്പുട്ടുള്ള 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും പുതിയ ഹാരിയറിന്‍റെ എഞ്ചിൻ. പെട്രോൾ ഹാരിയറിന്റെ ടെസ്റ്റ് മോഡലുകള്‍ ഇന്ത്യൻ നിരത്തുകളിൽ ഇതിനോടകം കണ്ടുകഴിഞ്ഞു.

സഫാരി പെട്രോൾ

സഫാരിയുടെ പെട്രോൾ പതിപ്പിലും ടാറ്റ പ്രവർത്തിക്കുന്നുണ്ട്. ഹാരിയറിലെ ുിതിയ അതേ 160 bhp, ടർബോ പെട്രോൾ എഞ്ചിൻ സഫാരിക്കും ലഭിക്കും. പെട്രോൾ വേരിയന്റുകൾ ഡീസൽ വേരിയന്റുകളേക്കാൾ ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായിരിക്കും.

പുതിയ നെക്സോണ്‍ ഇവി

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് നെക്‌സോൺ ഇവി. വലിയ ബാറ്ററി പായ്ക്ക് നൽകി ഇവിയുടെ ഡ്രൈവിംഗ് റേഞ്ച് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ടാറ്റ. ബാറ്ററിയുടെ വലിപ്പം 30.2 kWh-ൽ നിന്ന് 40 kWh ആയി ഉയരും. അതായത്, ക്ലെയിം ചെയ്‍ത ഡ്രൈവിംഗ് റേഞ്ച് 312 കിലോമീറ്ററിൽ നിന്ന് 400 കിലോമീറ്ററായി ഉയരണം. പുതിയ ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സഹിതം വന്നേക്കും.

പഞ്ച് ടർബോ/ഡീസൽ

ടാറ്റ പഞ്ച് ഇന്ത്യൻ വിപണിയിൽ അവിശ്വസനീയമായ വിജയമാണ് നേടിയത്. ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ, ഡീസൽ എഞ്ചിൻ എന്നിവയുള്ള പുതിയൊരു പഞ്ചിൽ ടാറ്റ മോട്ടോഴ്‌സ് പ്രവർത്തിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. രണ്ട് എഞ്ചിനുകളും അള്‍ട്രോസിൽ നിന്ന് ഉരുത്തിരിഞ്ഞതായിരിക്കും, എന്നാൽ വ്യത്യസ്തമായ ട്യൂണിൽ ആയിരിക്കാം. നിലവിൽ, അണ്ടർവെൽമിംഗ് 1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് പഞ്ച് വാഗ്ദാനം ചെയ്യുന്നത്.

Read Also:- തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ കരിക്കിന്‍ വെള്ളം..!!

പഞ്ച് ഇവി

പഞ്ചിനെ ഇലക്ട്രിക് വാഹനമായി അവതരിപ്പിക്കാനും ടാറ്റ ആലോചിക്കുന്നുണ്ട്. പഞ്ച് ഒരു ALFA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ഇതിന് ബാറ്ററികളും ഇലക്ട്രിക് മോട്ടോറും ഉൾക്കൊള്ളാൻ കഴിയണം. ബാറ്ററിയുടെ വലുപ്പവും ഡ്രൈവിംഗ് റേഞ്ചും സംബന്ധിച്ച സ്പെസിഫിക്കേഷനുകൾ വ്യക്തമല്ല. ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായിരിക്കും പഞ്ച് ഇവി.

സിയറ ഇ.വി

ടാറ്റ മോട്ടോഴ്‌സ് ഐക്കണിക്ക് സിയറ നെയിംപ്ലേറ്റ് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. എന്നാൽ ഇത്തവണ അത് ഇലക്ട്രിക് വാഹനം മാത്രമായിരിക്കും. സിയറ ഒരു ഇലക്ട്രിക് വാഹനമായി വികസിപ്പിച്ചെടുക്കും, അതിനാൽ അത് നിലവിലുള്ള ഏതെങ്കിലും പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതല്ല. പകരം, ഇത് സിഗ്മ എന്ന പുതിയ പ്ലാറ്റ്ഫോം ഉപയോഗിക്കും, ഈ പ്ലാറ്റ്ഫോം ബാറ്ററികളും ഒപ്റ്റിമൈസേഷനും മനസ്സിൽ വെച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എന്തായാലും 2025-ന് മുമ്പായി സിയറ ലോഞ്ച് ചെയ്യാനിടയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button