തിരുവനന്തപുരം : പഴങ്ങളില്‍നിന്നു വീര്യം കുറഞ്ഞ വൈന്‍ ഉല്പാദിപ്പിക്കുന്ന ഫ്രൂട്ട് വൈന്‍ പദ്ധതി പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തും. ബിവ്റേജ് കോര്‍പറേഷനാവും സംഭരണ-വിതരണാവകാശം. ഇതിനായി എക്സൈസ് വകുപ്പ് കരട് ചട്ടത്തിന്റെ പ്രാഥമിക രൂപം തയാറാക്കി. കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന പദ്ധതിയെന്ന നിലയ്ക്കാണു സര്‍ക്കാര്‍ ഫ്രൂട്ട് വൈന്‍ അവതരിപ്പിക്കുന്നത്. മദ്യ ഡിസ്റ്റിലറികള്‍ക്ക് ലൈസന്‍സ് നല്കുന്ന മാതൃകയില്‍ വൈനറികള്‍ക്ക് ലൈസന്‍സ് നല്‍കും.
Read Also : ശുംഭന് ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്നം’ : പരിഹാസവുമായി റിജില്‍ മാക്കുറ്റി
പഴങ്ങളില്‍ നിന്നുള്ള വൈനിനെക്കുറിച്ച് അബ്കാരി നിയമത്തിലോ എക്സൈസ് ചട്ടത്തിലോ പറയുന്നില്ല. ഈ സാഹചര്യത്തിലാണു ‘ഫ്രൂട്ട് വൈനി’ന്റെ നിര്‍വചനം നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത്. ആരു സംഭരിക്കണം, ആര്‍ക്കെല്ലാം ലൈസന്‍സ് നല്‍കണം, എത്ര അളവ് കൈവശം വയ്ക്കാം, നികുതി ഘടന, ആല്‍ക്കഹോളിന്റെ അനുപാതം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാരിന്റെ നയത്തിനു വിധേയമായി അന്തിമ ചട്ടത്തില്‍ ഉള്‍പ്പെടുത്തും.
Post Your Comments