ന്യൂഡൽഹി: കോൺഗ്രസ് തന്റെ പിതാവിന് അർഹിക്കുന്ന ബഹുമാനം നൽകിയിട്ടില്ലെന്നും പാർട്ടി അദ്ദേഹത്തോട് തെറ്റ് ചെയ്‌തെന്നും സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത ബോസ്. നേതാജിയോട് അനീതി കാട്ടിയ ഒരു വിഭാഗം കോൺഗ്രസിൽ ഉണ്ടായിരുന്നുവെന്നും വിപ്ലവകാരിയായ തന്റെ പിതാവിനെ നിയന്ത്രിക്കാൻ കഴിയാതെ വന്നതിനാലാണ് ഗാന്ധി നെഹ്റുവിനെ അനുകൂലിച്ചത് എന്നും അവർ പറഞ്ഞു.
ഞായറാഴ്ച സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റി ഇരുപത്തിയഞ്ചാമത്തെ ജന്മദിനം ആഘോഷിക്കാൻ ഇന്ത്യ തയ്യാറെടുക്കവേയാണ് അനിത ബോസിന്റെ പ്രസ്താവന. ഇന്ത്യാ ഗേറ്റിൽ ഇന്ത്യൻ ഗവണ്മെന്റ് സ്ഥാപിക്കാൻ പോകുന്ന നേതാജിയുടെ ശിലാപ്രതിമയെ കുറിച്ചും അവർ സംസാരിച്ചു. പ്രതിമയെ കുറിച്ച് ആദ്യം അറിഞ്ഞപ്പോൾ താനും കുടുംബവും ആശ്ചര്യപ്പെട്ടതായും അനിത ബോസ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ തന്റെ പിതാവിന്റെ പാരമ്പര്യം ചില രാഷ്ട്രീയ പ്രവർത്തകർ ചൂഷണം ചെയ്യുകയാണെന്നും സുഭാഷ് ചന്ദ്രബോസിന്റെ മകൾ വ്യക്തമാക്കി. നേതാജിയുടെ നൂറ്റി ഇരുപത്തിയഞ്ചാമത്തെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഇന്ത്യ ഗേറ്റിൽ സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും.
Post Your Comments