തായ്പെയ്: സ്വാപ് ചെയ്യാവുന്ന ബാറ്ററിയുള്ള ഇലക്ട്രിക് സ്കൂട്ടർ വിപണിയിലിറക്കി വാഹന നിർമ്മാതാക്കളായ യമഹ. തായ്‌വാൻ കമ്പനിയായ ഗോഗോറോയുമായി ചേർന്ന് സംയുക്തമായാണ് യമഹ സ്കൂട്ടർ നിർമ്മിക്കുന്നത്.
‘ഇഎംഎഫ്’ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത ഗോഗോറോയുടെ ആവശ്യാനുസരണം മാറ്റി വയ്ക്കാവുന്ന ബാറ്ററികളാണ്. ചാർജിങ് സ്റ്റേഷനുകൾ തോറും ബാറ്ററി സ്വാപിങ്ങ് എന്നതാണ് യമഹയുടെ പുതിയ സാങ്കേതികവിദ്യ. ഡോക്ടർ ബർണർ സ്റ്റൈൽ എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻസ് ക്ലസ്റ്റർ, നാവിഗേഷൻ സിസ്റ്റം എല്ലാ ആധുനിക സംവിധാനങ്ങളും ഈ ബൈക്കിലുണ്ട്.
യമഹ ഇറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടറാണിത്. ഇതിനു മുൻപ് 2019-ൽ, ഇസി-05 ഒരു മോഡലും കമ്പനി രംഗത്തിറക്കിയിരുന്നു. ഇളം നീല,കടും പച്ച, കറുപ്പ് എന്നീ നിറങ്ങളിൽ മൂന്ന് മോഡലുകളിൽ പുറത്തിറങ്ങുന്ന ഈ ബൈക്കിന് ഇന്ത്യൻ കറൻസി ഏതാണ്ട് രണ്ടേമുക്കാൽ ലക്ഷമാണ് വിലയെങ്കിലും, നിലവിൽ ഇത് ഇന്ത്യയിൽ ഇറക്കിയിട്ടില്ല.
Post Your Comments