Kerala

കോൺഗ്രസിനെ നയിക്കുന്നവരിൽ മതന്യൂനപക്ഷക്കാരില്ലെന്ന് കോടിയേരി: പ്രസ്താവന തിരിച്ചടിച്ചു

തൃശ്ശൂർ: സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ രൂക്ഷമായി വിമർശിച്ച് നേതാക്കൾ. ന്യൂനപക്ഷങ്ങളെ വിമർശിച്ചുകൊണ്ട് കോടിയേരി ഒരു പ്രസ്താവന നടത്തിയിരുന്നു. എന്നാൽ, ഈ പ്രസ്താവനയിലൂടെ കോടിയേരി ലക്ഷ്യം വച്ചത് കോൺഗ്രസിനെയാണെങ്കിലും സിപിഎമ്മിനാണ് അടി കിട്ടിയതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസും ജില്ലാ സമ്മേളനത്തിൽ ഉയർന്നു വന്നിരുന്നു. കൃത്യസമയത്ത് പാർട്ടി നടപടി എടുത്തിരുന്നെങ്കിൽ തട്ടിപ്പ് നടക്കില്ലായിരുന്നുവെന്ന് അവർ പറഞ്ഞു.

കോൺഗ്രസിന്റെ മതേതര നിലപാടിൽ മാറ്റം വന്നുവെന്നാണ് കോടിയേരി പറഞ്ഞത്.
കോൺഗ്രസിനെ നയിക്കുന്നവരിൽ മതന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. കോടിയേരിയുടെ ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button