ന്യൂഡൽഹി: രാജ്യത്തെ ജില്ലാ കലക്ടർമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിക്കും. ജില്ലകളിൽ നടപ്പിലാക്കാൻ പോകുന്ന കേന്ദ്രസർക്കാർ പദ്ധതികളെ കുറിച്ച് ഈ യോഗത്തിൽ വിലയിരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് മുഖേനയാണ് സംവാദം നടക്കുക.
പല സംസസ്ഥാനങ്ങളിലുള്ള വിവിധ പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. എല്ലാവരും ഒത്തു ചേർന്ന് ജില്ലകളിലെ വിവിധ വകുപ്പുകളുടെ വിവിധ പദ്ധതികൾ പൂർത്തീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്തെ ഒരു ഭാഗവും വികസന പാതയിൽ നിന്ന് വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി ഈ യോഗം ചേരുന്നത്.
രാജ്യത്തുടനീളമുള്ള വളർച്ചയിലും വികസനത്തിലുമുള്ള അസമത്വത്തെ മറികടക്കാൻ വേണ്ടി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം ഉയർത്തുന്നതിനും ജനങ്ങളെ ഉൾക്കൊള്ളിക്കുന്ന വളർച്ച ഉറപ്പാക്കുന്നതിനുമുള്ള തീരുമാനമാണ് കേന്ദ്രസർക്കാർ എടുത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Post Your Comments