കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നുക, വയർ എരിച്ചിൽ, വേദന തുടങ്ങി ദഹനസംബന്ധിയായ ധാരാളം പ്രശ്നങ്ങൾ നമ്മളിൽ പലരേയും അലട്ടുന്നുണ്ട്. പല രോഗങ്ങളും തുടങ്ങുന്നത് ദഹനവ്യവസ്ഥയിൽ നിന്നാണ്. അതുകൊണ്ട് തന്നെ നല്ല ആരോഗ്യം ഉറപ്പുവരുത്താനും ദഹനം മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി കഴിക്കുക. ഫാസ്റ്റ് ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണം എന്നിവയും കൃത്രിമ നിറങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ദഹനവ്യവസ്ഥയ്ക്കും ഹൃദയത്തിനും ഹാനികരമായ ട്രാൻസ് ഫാറ്റ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കുക.
ബേക്കറി ഭക്ഷണങ്ങൾ ഒഴിവാക്കുക. ബേക്കറി പലഹാരങ്ങൾക്കു പകരം സ്നാക്കായി വീട്ടിലുണ്ടാക്കുന്ന പ്രഭാതഭക്ഷണം കഴിക്കാം. പഴങ്ങളും നട്സുകൾ കഴിക്കാവുന്നതാണ്.
Read Also : ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം
ഭക്ഷണം എപ്പോഴും ചവച്ചരച്ച് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരിയായി ആഹാരം ചവച്ചരച്ച് കഴിക്കുക വഴി വയറ് നിറഞ്ഞു എന്നുള്ള തോന്നല്‍ ഉണ്ടാകുകയും, ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനുമാകും.
പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വെള്ളം കുടിക്കുക. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
Post Your Comments