Latest NewsNewsLife StyleHealth & Fitness

സോഡിയം കുറയാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

സോഡിയം കുറയുന്നത് മസ്തിഷ്‌കത്തെയാണ് പ്രധാനമായും ബാധിക്കുന്നത്

സോഡിയം പെട്ടെന്നു കുറഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടി വരികയാണ്. എന്താണ് അതിന് കാരണം. ഏറ്റവും കൂടുതലായി കാണുന്ന ഇലക്ട്രോലൈറ്റ് തകരാറാണ് സോഡിയം കുറഞ്ഞുപോകല്‍. ഹൈപ്പോനാട്രീമിയ (Hyponatraemia) എന്നാണ് ഈ അവസ്ഥയുടെ പേര്.

സോഡിയം കുറയുന്നത് മസ്തിഷ്‌കത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൈപ്പോതലാമസ്, അഡ്രീനല്‍ ഗ്രന്ഥി, വൃക്കകള്‍ എന്നിവ സോഡിയത്തിന്റെ സന്തുലനത്തില്‍ പങ്കുവഹിക്കുന്നു. സോഡിയം കുറയാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം…

1. ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. ദിവസവും 1.5 ഗ്രാമില്‍ കുറയാതെ സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കണം

2. മധുരക്കിഴങ്ങ്, ചീര, മത്സ്യം എന്നിവയില്‍ സോഡിയം അടങ്ങിയിരിക്കുന്നു. എന്നാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയ രോഗികള്‍ സോഡിയം കലര്‍ന്ന ഭക്ഷണം അമിതമായി കഴിക്കുമ്പോള്‍ സൂക്ഷിക്കണം.

3. വിയര്‍പ്പിലൂടെയും, മൂത്രത്തിലൂടെയും സോഡിയം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നു. അതിസാരം കാരണം ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേര്‍ത്ത പാനീയം നല്‍കുന്നതാണ് ഉത്തമം. വെയിലത്ത് അദ്ധ്വാനിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പെടാനിടയുണ്ട്.

Read Also : കത്തിയെടുത്ത് കുത്തി, ശേഷം തല വെട്ടി എടുത്ത് കവറിലാക്കി: ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ

4. ചീസില്‍ കാത്സ്യവും പ്രോട്ടീനും മാത്രമല്ല. സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസില്‍ 350 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ചീസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ബുദ്ധി വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ് ചീസ്.

5. സോഡിയത്തിന്റെ അളവ് കൂട്ടാന്‍ വളരെ നല്ലതാണ് വെജിറ്റബിള്‍ ജ്യൂസ് . 240 എംഎല്‍ വെജിറ്റബിള്‍ ജ്യൂസില്‍ 405 മില്ലി ?ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് വെജിറ്റബിള്‍ ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.

6. സോഡിയം കുറവുള്ളവര്‍ അച്ചാറുകള്‍ ധാരാളം കഴിക്കാം. സോഡിയത്തിന്റെ അളവ് കൂട്ടാന്‍ നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാര്‍ വേണമെങ്കിലും കഴിക്കാം. 28 ?ഗ്രാം അച്ചാറില്‍ 241 മില്ലി?ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button