
ഇൻഫെക്ഷൻ അഥവാ അണുബാധ ശരീരത്തിന്റെ പല ഭാഗങ്ങളേയും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന്റെ മിക്കവാറും ഭാഗങ്ങളിൽ അണുബാധയുണ്ടാകാം. ചില പ്രത്യേക രോഗങ്ങളുടെ ലക്ഷണമായി അണുബാധകളുണ്ടാകുന്നതും സാധാരണയാണ്. ചിലപ്പോഴെങ്കിലും അണുബാധകൾ ചില പ്രത്യേക രോഗങ്ങളുടെ സൂചനയാകുന്നു. രോഗം ആരംഭിച്ചതും ഗുരുതരമാകുന്നതുമെല്ലാം അണുബാധകളിലൂടെ സൂചനയായി എത്തുന്നു. ശരീരത്തിലെ ഉൾഭാഗത്തേയും പുറംഭാഗത്തേയുമെല്ലാം പല തരത്തിലും അണുബാധകൾ കീഴടക്കാം.
പ്രമേഹത്തിന്റെ ഒരു ലക്ഷണമാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന അണുബാധ. മോണ, പാദങ്ങള്‍, ചര്‍മ്മം, മൂത്രാശയം, വൃക്കകള്‍ എന്നിങ്ങനെ പലയിടങ്ങളിലായി പ്രമേഹത്തിന്റെ ഭാഗമായുള്ള അണുബാധ കാണാം. പലപ്പോഴും ആവര്‍ത്തിച്ച് അണുബാധകള്‍ വരുമ്പോള്‍ മാത്രമാണ് രോഗിയില്‍ പ്രമേഹമുണ്ടെന്ന് പോലും സ്ഥിരീകരിക്കപ്പെടുന്നത്.
രക്തത്തില്‍ ഷുഗര്‍നില കൂടിയിരിക്കുന്ന സാഹചര്യം തുടരുമ്പോള്‍ ശരീരത്തിന് പുറത്ത് നിന്നെത്തുന്ന അണുക്കളോട് പോരാടാനുള്ള കഴിവ് പതിയെ നഷ്ടമായിത്തുടങ്ങും. ഇങ്ങനെയാണ് പ്രമേഹത്തില്‍ അണുബാധകള്‍ സാധാരണമായി മാറുന്നത്.
Read Also:-ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്: ടീമില്‍ മാറ്റമുണ്ടായേക്കും
പ്രമേഹത്തിന്റെ മറ്റൊരു സൂചന കാല്‍പാദങ്ങളില്‍ വ്രണമുണ്ടാവുകയും അത് പിന്നീട് പഴുക്കുകയും ചെയ്യുന്നതാണ്. ഇത് പലപ്പോഴും പ്രമേഹം അധികരിക്കുമ്പോള്‍ മാത്രമാണ് സംഭവിക്കുന്നത്. ആദ്യമേ ചെറിയ മുറിവോ പൊട്ടലോ ഉണ്ടായിരുന്ന ഏതെങ്കിലും ഭാഗങ്ങള്‍ പിടിച്ചാണ് വ്രണം ഉണ്ടാകുന്നത്. ഗുരുതരമാകുന്നതിന് മുമ്പാണെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ കൊണ്ട് വ്രണം ഭേദപ്പെടുത്താന്‍ സാധിച്ചേക്കാം.
Read Also:- പല്ല് പുളിപ്പ് അകറ്റാൻ ഇതാ ചില ആയുർവേദ ചികിത്സ രീതികൾ
മൂത്രാശയ സംബന്ധമായ അണുബാധ പ്രമേഹത്തിന്റെ ഭാഗമായുണ്ടാകാം. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, ഇടവിട്ട് മൂത്രശങ്ക, മൂത്രത്തിന് രൂക്ഷഗന്ധം, കഞ്ഞിവെള്ളം പോലെയുള്ള മൂത്രം, എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം യൂറിന്‍ അണുബാധയില്‍ കാണുന്നതാണ്. അസഹ്യമായ വേദനയും എരിച്ചിലുമെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെടാം.
Post Your Comments