‘രാമസിംഹൻ ‘ സംവിധാനം ചെയ്ത് അലി അക്ബർ നിർമിച്ച ‘ 1921 പുഴ മുതൽ പുഴ വരെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തലൈവാസൽ വിജയ്, ജോയ് മാത്യു, കോഴിക്കോട് നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങും ‘രാമസിംഹ’നാണ് നിർവഹിച്ചിരിക്കുന്നത്. കൂടാതെ സംഘട്ടന രംഗങ്ങൾക്ക് പിറകിലും ‘രാമസിംഹനാണ്’.
അതേസമയം, 1921 ലെ ചരിത്ര സത്യങ്ങൾ ഉൾപ്പെടുത്തി ഒരു സിനിമ എന്ന നമ്മുടെ ആഗ്രഹത്തിനും പൂർണ്ണത കൈവന്നിരിക്കുന്നുവെന്നും ഇന്നലെ തന്റെ സിനിമ പ്രമുഖരായ ഒരു കുഞ്ഞു സദസ്സിന് മുൻപിൽ സിനിമ പ്രദർശിപ്പിച്ചുവെന്നും രാമ സിംഹൻ വ്യക്തമാക്കിയിരുന്നു. വാരിയൻ കുന്നൻ ശിക്ഷിക്കപ്പെട്ട അതേ ദിവസം തന്നെ,100 ആം വാർഷികത്തിൽ തന്നെ അത് സാധ്യമാക്കിത്തന്ന മുഴുവൻ ജനങ്ങളോടും താൻ നന്ദി അറിയിക്കുന്നുവെന്നും രാമ സിംഹൻ പറഞ്ഞു.
‘അധർമ്മത്തെ ധർമ്മവഴിയിലൂടെ തന്നെ നേരിടുക എന്നതാണ് ധർമ്മികളുടെ വഴി, മുൻഗാമികൾ അനുഭവിച്ച ദുരിതങ്ങളിൽ നിന്നും വേണം പാഠങ്ങൾ പഠിക്കുവാനും കരുതൽ ശക്തി ആർജ്ജിക്കാനും, 1947ൽ ഹൈന്ദവ സംസ്കാരം സ്വീകരിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട രാമസിംഹന്റെ മൃതശരീരം ആരും തിരിഞ്ഞു നോക്കാനില്ലാതെ ഏറെ സമയം കിടന്നിട്ടുണ്ട്,അന്ന് ഹൈന്ദവരെ ഭയപ്പെടുത്തുവാൻ തീവ്രവാദികൾക്ക് കഴിഞ്ഞു എന്നതാണ് സത്യം,ധർമ്മത്തിനു ക്ഷയം സംഭവിക്കുമ്പോൾ പുതിയ അവതാരമുണ്ടാകും എന്നാണല്ലോ, ഇന്ന് ഒരവതാരമല്ല അനേകം അവതാരങ്ങൾ ഉണ്ടായിരിക്കുന്നു എന്നതാണ് സത്യം, മീശ, ശബരിമല സ്ത്രീ പ്രവേശനം, 1921ഹിന്ദു ഹത്യ തുടങ്ങിയ പ്രശ്നങ്ങളിൽ കേരളത്തിൽ ഹൈന്ദവ ശബ്ദം ഉയർന്നുകേൾക്കാൻ മേൽ ഉദ്ധരിച്ച അവതാരങ്ങൾ കാരണമായി എന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ഈ അവതാരങ്ങളിൽ സന്യാസിവര്യന്മാർ മുതൽ സാധാരണക്കാർ വരെ ഉണ്ട് എന്നത് ആശ്വാസം നൽകുന്നു ഹൈന്ദവ സംസ്കാരം ലോകത്തിൽ ഏറ്റവും ശ്രേഷ്ഠതയാർന്നത് എന്ന് വിശ്വസിക്കുന്നവരാണിവർ… മാത്രമല്ല അത് സനാതനവുമാണ് എന്നും വിശ്വസിക്കുന്നു’, രാമ സിംഹൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments