തിരുവനന്തപുരം : വിഴിഞ്ഞത്തു പെട്രോൾ പമ്പിൽ കയറി ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചയാളെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി സഫറുള്ളഖാൻ ആണ് പിടിയിലായത്. മൊബൈൽ ഫോണ് ഉപയോഗിക്കാതെ ഒളിവിലായിരുന്ന ഇയാളെ തന്ത്രപരമായി പോലീസ് കുടുക്കുകയായിരുന്നു. തമ്പാനൂർ നിന്നുമാണ് ഇയാളെ പിടികൂടിയത് പ്രതിയെ തെളിവെടുപ്പിനായി പെട്രോൾ പമ്പിലും പ്രതിയുടെ വീട്ടിലും എത്തിച്ചു.
വിശദമായ അന്വേഷണത്തിന് ശേഷമേ ആക്രമണത്തിന്റെ കാരണം പറയാൻ കഴിയൂയെന്ന് പോലീസ് പറഞ്ഞു.
Post Your Comments