രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിന്യമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും. ഇതിലൂടെ അഞ്ചുമുതൽ എട്ടുവരെ രക്ത സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും.
രക്തസമ്മർദ്ദം ഇപ്പോൾ സർവസാധാരണമായിക്കൊണ്ടിരിക്കുകയാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30-40 ശതമാനം പേർക്കും ഈ രോഗാവസ്ഥ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നത്. ഇത് ഹൃദ്രോഹം പോലുള്ള ജീവിത ശൈലി രോഗങ്ങൾക്ക് വഴിയൊരുക്കും. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും മികച്ച മറ്റൊരു മാർഗം.
Read Also:- ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്ക് സമനില
ഉറക്കക്കുറവ്, മാനസിക സമ്മർദ്ദ തുടങ്ങിയവ ഉണ്ടാകുമ്പോഴും രക്തസമ്മർദ്ദം വർദ്ധിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രണമില്ലാതെ ഉയരുകയും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ചെയ്താൽ സ്ട്രോക്കിനും വൃക്കരോഗങ്ങൾക്കും കാരണാകും. തെറ്റായ ജീവിതശൈലികൾ കൊണ്ടുണ്ടാകുന്ന, നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മർദ്ദം ശ്രദ്ധിച്ചാൽ അകറ്റിനിറുത്താവുന്നതാണ്.
Post Your Comments