കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ പരിഹസിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. സാധാരണഗതിയില്‍ മുണ്ടും ഷര്‍ട്ടും ധരിക്കുന്ന റിജില്‍ കഴിഞ്ഞ ദിവസം സില്‍വര്‍ലൈന്‍ പദ്ധതിയുടെ ജനസമക്ഷം പരിപാടിക്കെതിരായ പ്രതിഷേധത്തിനെത്തിയത് പാന്റ് ധരിച്ചായിരുന്നു. ഇതിനെതിരെയാണ് പരിഹാസവുമായി എംവി ജയരാജന് രംഗത്തെത്തിയത്.
‘സിസിടിവിയില്‍ നോക്കുന്ന സമയത്ത് എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തന്‍, ആ കുറ്റി നോക്കുമ്പോള്‍ പാന്റില്‍. കള്ള സുവര് സാധാരണ ഖദര്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിക്കുന്നത്. അന്ന് ഖദറേയില്ല, ഇത് പൂക്കുറ്റിയൊന്നുമല്ല, വേറെ ആരോ ആണെന്ന് ഞാന്‍ അപ്പോൾ പറഞ്ഞു. എന്നാൽ മുഖം നോക്കിയപ്പോള്‍ റിജില്‍ മാക്കുറ്റി,നോക്കുമ്പോള്‍ പാന്റില്‍.ധൈര്യം വേണ്ടെടോ പോകുമ്പോള്‍. കള്ളമ്മാരെ പോലെയാണോ പോന്നേ’- എംവി ജയരാജന് പറഞ്ഞു.
Read Also : ഓസ്കാർ നോമിനേഷനിൽ ഇടംപിടിച്ച് മോഹൻലാലിന്റെ മരയ്ക്കാർ
കണ്ണൂരില്‍ മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍ പങ്കെടുത്ത പരിപാടിയിലേക്കാണ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നുവെന്നാണ് വിവരം. റിജില്‍ മാക്കുറ്റി ഉള്‍പ്പെട്ട പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
Post Your Comments