പല്ലുവേദന കഴിഞ്ഞാല്‍, ദന്തരോഗവിദഗ്ദ്ധനെ ഏറ്റവും അധികം സമീപിക്കുന്നത് പല്ലുപുളിക്കുന്നു എന്ന പരാതിയുമായിട്ടാവും. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും.
ഇനിയൊരു കൂട്ടര് മധുരമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നതായും പറയാറുണ്ട്. പലരും പരസ്യങ്ങളില്‍ കാണുന്ന സെന്‍സിറ്റിവിറ്റി ടൂത്ത്പേസ്റ്റുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ ശാശ്വതപരിഹാരം ലഭിക്കുന്നുള്ളൂ..
എന്നാൽ, പല്ല് പുളിപ്പിന് ആയുർവേദം നിരവധി ചികിത്സകൾ നിർദേശിക്കുന്നുണ്ട്. ചൂടുവെളളം കൊണ്ട് പല്ല് വിയർപ്പിക്കുക. പല്ലിന്റെ ചുവടുഭാഗം കൈകൊണ്ടു നന്നായി തിരുമ്മിയശേഷം നല്ലെണ്ണ ചൂടാക്കി (ചെറിയ ചൂടു മതി) തിരി മുക്കി ആ തിരിയിൽ നിന്നു വീഴുന്ന എണ്ണ പല്ലിന്റെ ഊനിൽ (മോണയിൽ) വീഴ്ത്തുക.
Read Also:- ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്: ടീമില്‍ മാറ്റമുണ്ടായേക്കും
നല്ലെണ്ണ ചെറുതായി ചൂടാക്കി വായിൽ കവിൾകൊണ്ടു തുപ്പുക. ഞാഴൽ പൂവ്, ഞാവൽ കുരുന്ന്, മാതളത്തോട്, ത്രിഫലത്തോട്, ചുക്ക്, ഇന്തുപ്പ്, മുത്തങ്ങ ഇത്രയും മരുന്നുകൾ നന്നായി പൊടിച്ച് തേനും നെയ്യും ചേർത്ത് പല്ലിന്റെ ഊനിൽ പുരട്ടുക. 20 മിനിട്ടു കഴിയുമ്പോൾ ചെറു ചൂടുവെള്ളം വായിലൊഴിച്ച് കവിൾ കൊള്ളുക. ശേഷം തുപ്പിക്കളയുക. നാല്പാമരത്തൊലി നന്നായി പൊടിച്ച് കഷായമാക്കി വായിൽ കവിൾ കൊള്ളുക.
Post Your Comments