ലക്നൗ: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഉത്തർപ്രദേശിൽ കൂറുമാറ്റങ്ങൾ തകൃതിയായി നടക്കുന്നു. ബിജെപിയുടെ നിരവധി നേതാക്കളെ ചാക്കിട്ട് പാർട്ടിയിൽ എത്തിച്ച സമാജ്‌വാദി പാർട്ടിയുടെ നെഞ്ചു പിളർക്കുന്ന മറുപടിയാണ് ഇന്നലെ കിട്ടിയത്.
സമാജ്‌വാദി പാർട്ടി നേതാവായ അഖിലേഷ് യാദവ് മുൻകൈയെടുത്താണ് ബിജെപിയുടെ ചില നേതാക്കളെ താങ്കളോട് പാർട്ടിയിൽ എത്തിച്ചത്. അതിന്, അഖിലേഷിന്റെ വീട്ടിൽ നിന്നൊരാളെ തങ്ങളുടെ ചേരിയായ ബിജെപിയിൽ എത്തിച്ചാണ് യോഗി നിയന്ത്രിക്കുന്ന യുപി ബിജെപി പകരം വീട്ടിയത്. അഖിലേഷിനെ അനുജന്റെ ഭാര്യ അപർണ്ണ യാദവാണ് ഇന്നലെ ബിജെപിയിൽ ചേർന്നത്.
ബിജെപി ദേശീയ പ്രസിഡണ്ട് ജെപി നദ്ദ, സംസ്ഥാന പ്രസിഡന്റ് സ്വാതന്ത്ര സിങ്ങ് ദേവ്, യുപി ഉപമുഖ്യമന്ത്രി മാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നീ കൊമ്പന്മാർക്കൊപ്പം അപർണ്ണ നിൽക്കുന്ന ചിത്രം പങ്കുവെച്ച് യോഗി ആദിത്യനാഥ് നൽകിയ മറുപടി സമാജ്‌വാദി പാർട്ടിയുടെ സമനില തെറ്റിക്കുന്നതാണ്. തങ്ങളുടെ മന്ത്രിമാരെ അടർത്തുന്ന അഖിലേഷിന്റെ കുടുംബത്തു നിന്നും ഒരാളെ അടർത്തിയെടുത്തത് ശക്തമായ സന്ദേശമാണ് സമാജ്‌വാദി നേതാക്കൾക്ക് നൽകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനശൈലിയും, സ്വച്ഛ ഭാരത്, സ്ത്രീ പക്ഷ പദ്ധതികൾ, തൊഴിൽരംഗത്ത് ഉയർച്ച എന്നിവ കണക്കിലെടുത്താണ് ബിജെപിയിൽ ചേർന്നതെന്ന് അപർണ യാദവ് വ്യക്തമാക്കി
Post Your Comments