മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടി കൊഴിച്ചിലിനുള്ള കാരണങ്ങൾ വ്യാപകമായ രീതിയിൽ വ്യത്യാസപ്പെടാൻ ഇടയുണ്ട്. ഇവയിൽ ദൈനംദിന ശീലങ്ങൾ, ഭക്ഷണക്രമം, കാലാവസ്ഥ എന്നിവ ഉൾപ്പെടുന്നു. എന്നാൽ, മുടികൊഴിച്ചിലിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
മുടി കൊഴിച്ചിൽ തടയാനായി വെളിച്ചെണ്ണ അല്ലെങ്കിൽ തേങ്ങപ്പാലോ തലമുടിയിൽ ഉപയോഗിക്കാം. തലമുടി തേങ്ങാപ്പാൽ ഉപയോഗിച്ച് കഴുകുന്നത് മുടിയെ പരിപോഷിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ഉപയോഗിച്ച് ഇടയ്ക്കിടെ മുടി മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്തചക്രമണം വർദ്ധിപ്പിച്ചുകൊണ്ട് മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മുടി കൊഴിച്ചിൽ അകറ്റാൻ മികച്ചതാണ് നെല്ലിക്ക. മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഇത് മുടികൊഴിച്ചിൽ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ സഹായകമാണ്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് മുടിയിൽ തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.
മുടിയുടെ വളർച്ചയ്ക്കും സഹായകമായ ധാരാളം പോഷകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ഉള്ള കറ്റാർവാഴ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു.
കറ്റാർവാഴയുടെ പതിവായ ഉപയോഗം താരൻ ഗണ്യമായി കുറയ്ക്കുന്നതിനും ചൊറിച്ചിൽ അടക്കമുള്ള തലയോട്ടിയിലെ പ്രശ്നങ്ങളെ ഒഴിവാക്കാനും സഹായിക്കുന്നു.
Post Your Comments