Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിനു സമീപം ചൈന പാലം നിര്‍മിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനം.

‘നമ്മുടെ രാജ്യത്തു അനധികൃത പാലം പണിയുകയാണ് ചൈന. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിശബ്ദത കാരണം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വീര്യം ഉയരുന്നു. ഈ പാലം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി മോദിക്ക് എത്തിച്ചേരാന്‍ കഴിയില്ലേ എന്നതാണ് ഇപ്പോഴത്തെ ഏക ആശങ്ക’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ലഡാക്കിലെ പാലം നിര്‍മ്മാണം സംബന്ധിച്ചു ജനുവരി 4ന് മോദിയുടെ നിശബ്ദതയെ ചോദ്യം ചെയ്തു രാഹുല്‍ രംഗത്തു വന്നിരുന്നു.

കഴിഞ്ഞ ദിവസം ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജന്‍ഡ ഉച്ചകോടിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ‘ടെലിപ്രോംപ്റ്ററിനു പോലും ഇത്രയധികം നുണകള്‍ താങ്ങാനാവില്ല’ എന്നാണു രാഹുല്‍ ട്വീറ്റ് ചെയ്തത്.

പാങ്‌ഗോങ് തടാകത്തിന്റെ വടക്ക്തെക്ക് കരകളെ ബന്ധിപ്പിച്ചാണു ചൈന പാലം. നിര്‍മ്മിക്കുന്നത്. ഇതിനിടെ, പാലം നിര്‍മിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ജനുവരി 16നു പുറത്തുവന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button