Jobs & VacanciesLatest NewsEducationCareerEducation & Career

ബി.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഒഴിവ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28

ബി എസ് എഫില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ വിവിധ ട്രേഡുകളിലായി 2788 ഒഴിവ്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം. താത്കാലികമായാണ് നിയമനം. എന്നാല്‍ സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. അപേക്ഷ rectt.bsf.gov.in വഴി നല്‍കാം. അവസാന തീയതി: ഫെബ്രുവരി 28.

Read Also : പൊലീസിന്റെ ഭാഗമാകാന്‍ ഇനി കുടുംബശ്രീയും: ‘സ്ത്രീ കര്‍മ്മസേന’ എന്ന പേരില്‍ പ്രത്യേകസംഘം

പുരുഷന്‍: കോബ്‌ളര്‍ 88, ടെയ്‌ലര്‍ 47, കുക്ക് 897, വാട്ടര്‍ കാരിയര്‍ 510, വാഷര്‍മാന്‍ 338, ബാര്‍ബര്‍ 123, സ്വീപ്പര്‍ 617, കാര്‍പ്പെന്റര്‍ 13, പെയിന്റര്‍ 3, ഇലക്ട്രിഷ്യന്‍ 4, ഡ്രോട്ട്‌സ്മാന് 1, വെയ്റ്റര്‍ 6, മാലി 4. വനിത: കോബ്‌ളര്‍ 3, ടെയ്‌ലര്‍ 2, കുക്ക് 47, വാട്ടര്‍ കാരിയര്‍ 27, വാഷര്‍മാന്‍ 18, ബാര്‍ബര്‍ 7, സ്വീപ്പര്‍ 33.

മെട്രിക്കുലേഷന്‍, ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബന്ധപ്പെട്ട ട്രേഡില്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും /ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ ദ്വിവത്സര ഡിപ്ലോമ. പ്രായം: 2021 ഓഗസ്റ്റ് ഒന്നിന് 18-23 വയസ്. എസ്.സി., എസ്.ടി. ഒ.ബി.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button