Latest NewsNewsLife StyleFood & CookeryHealth & Fitness

ക്യാരറ്റിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ഇവയാണ്

നമ്മൾ എല്ലാവരും ക്യാരറ്റ് കഴിക്കാറുണ്ടെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ക്യാരറ്റിന് നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് ക്യാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്. ക്യാരറ്റിന്റെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ എന്തെല്ലാമെന്നാണ് നോക്കാം.

ക്യാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്തകൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ക്യാരറ്റ് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധത്തിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദ്രോഗങ്ങൾ തടയാനും ക്യാരറ്റ് സഹായിക്കുന്നു.

Read Also  :  കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട: അമ്മയും മകളും അറസ്റ്റിൽ

പൊട്ടാസ്യം സമ്പുഷ്ടമായതിനാൽ കൊളസ്ട്രോൾ കുറയ്ക്കാനും ക്യാരറ്റിന് സാധിക്കും.

ക്യാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെയും പ്രതിരോധിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്തനാർബുദം, ബ്ലാഡർ കാൻസർ എന്നിവ. ക്യാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു.

ചർമ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തിൽ നിന്നു സംരക്ഷിക്കാനും ഉത്തമമാണ് ക്യാരറ്റ്. മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും ത്വക്കിന്റെ വരൾച്ച മാറ്റാനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button