ലണ്ടൻ: ബ്രിട്ടനിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കഴിഞ്ഞ ദിവസം, പാർലമെന്റിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാസ്ക് നിർത്തലാക്കുന്നു എന്ന പ്രഖ്യാപനമാണ് ജോൺസൺ നടത്തിയത്.
അടുത്ത വ്യാഴാഴ്ച മുതൽ മാസ്ക്, വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് ഐസൊലേഷൻ നിയമങ്ങൾ തുടരുമെങ്കിലും, മാർച്ചോടു കൂടി ഇതും അവസാനിപ്പിക്കുമെന്ന് ജോൺസൺ കൂട്ടിച്ചേർത്തു. വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതും അവസാനിപ്പിക്കും.
കോവിഡ് നിയന്ത്രണങ്ങളെപ്പറ്റി രാജ്യത്ത് പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ബ്രിട്ടനിൽ, ഒമിക്രോൺ മൂലമുള്ള കോവിഡ് നിരക്ക് ഉയർന്ന നിലയിലെത്തിയെന്ന് വിദഗ്ദ്ധർ വിലയിരുത്തിയതും, ബൂസ്റ്റർ ക്യാമ്പയിൻ വിജയം കണ്ടുവെന്ന വസ്തുതയും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇക്കാര്യം പ്രഖ്യാപിച്ചത്.
Post Your Comments