Latest NewsIndia

പതിനാറാം വാർഷികം : ദേശീയ ദുരന്തനിവാരണ സേനയ്ക്ക് ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: പതിനാറാം വാർഷികം ആഘോഷിക്കുന്ന ദേശീയ ദുരന്തനിവാരണ സേനയെ ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിർണായക ഘട്ടങ്ങളിലെ രക്ഷകരാണ് ദുരന്തനിവാരണ സേനയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ അപ്രതീക്ഷിതമായ നിരവധി പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും സേനയുടെ പ്രവർത്തനം വാക്കുകൾക്കും അപ്പുറത്താണ്. പ്രവർത്തകരുടെ ധൈര്യവും പ്രവർത്തനമികവും കൊണ്ട് ദേശീയ ദുരന്തനിവാരണ സേന രാജ്യത്തിനു നൽകിയ സംഭാവനകൾ വാക്കുകൾക്ക് അതീതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൗരന്മാരുടെ ജീവന് വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനവുമായി എത്തുന്ന ഇവർ പ്രതിസന്ധികളിൽ ജനതയുടെ പ്രതീക്ഷയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

2005-ലാണ് ദേശീയ ദുരന്തനിവാരണ സേന സ്ഥാപിക്കപ്പെട്ടത്. ഡൽഹി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന എൻഡിആർഎഫിൽ, 16 ബറ്റാലിയനുകളിലായി 13,000 അംഗങ്ങളുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കാണ് ഇതിന്റെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button