Latest NewsKerala

കോവളത്തെ കൊല്ലപ്പെട്ട 14 കാരിയുടെ അമ്മയുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ഞങ്ങൾ ഏറ്റെടുക്കും: സതീശന്‍

കുറ്റം ഏറ്റെടുക്കാന്‍ പൊലീസ് ചൂരല്‍ കൊണ്ട് അടിച്ചെന്നും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മാതാപിതാക്കളായ ആനന്ദനും ഗീതയും പറഞ്ഞത്.

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കേരളത്തില്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത അപരിഷ്കൃതമായ രീതിയിലുള്ള അന്വേഷണമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മകളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനായി പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ മര്‍ദ്ദിച്ചു.

ഇങ്ങനെയെങ്കില്‍ പൊലീസും ഗുണ്ടകളും തമ്മില്‍ എന്താണ് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേരളം നാണിച്ച്‌ തലതാഴ്ത്തേണ്ട സംഭവമാണ് നടന്നതെന്നും ഇക്കാര്യത്തില്‍ ഒരു ഉദ്യോഗസ്ഥനെതിരെ പോലും നടപടിയെടുക്കാത്തതെന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മകളുടെ മരണത്തില്‍ കുറ്റവാളികളാക്കാന്‍ പൊലീസ് ശ്രമിച്ച രക്ഷിതാക്കളെ വീട്ടിലെത്തി കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മകളെ പീഡിപ്പിച്ചു കൊന്നത് ഏറ്റെടുക്കാനാണ് ഇവരെ പോലീസ് മർദ്ദിച്ചത്. കുറ്റം ഏറ്റെടുക്കാന്‍ പൊലീസ് ചൂരല്‍ കൊണ്ട് അടിച്ചെന്നും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മാതാപിതാക്കളായ ആനന്ദനും ഗീതയും പറഞ്ഞത്. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button