Latest NewsNewsInternational

‘നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍, ഹൂതികളുടെ ശല്യം എന്നന്നേക്കും അവസാനിപ്പിക്കൂ’: യു എ ഇയോട് ഇസ്രയേല്‍

തിങ്കളാഴ്ച അബുദാബിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അബുദാബി: യു എ ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ മരണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നതിന് പിന്നാലെ ഇറാന്‍ അനുകൂല തീവ്രവാദികളായ ഹൂതികളെ ഇല്ലായ്മ ചെയ്യാന്‍ യു എ ഇക്ക് എല്ലാ സഹായവും വാഗ്ദ്ധാനം ചെയ്ത് ഇസ്രയേല്‍.

ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ‘ഭീകര ഡ്രോണ്‍ ആക്രമണം’ എന്ന് വിശേഷിപ്പിച്ചാണ് ആക്രമണത്തെ അപലപിച്ചത്. ഇതിന് പുറമേ സമാനമായ ആക്രമണങ്ങളില്‍ നിന്ന് നിങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാന്‍, നിങ്ങള്‍ക്ക് സുരക്ഷയും രഹസ്യാന്വേഷണ പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ബെന്നറ്റ് യു എ ഇക്ക് സന്ദേശമയക്കുകയും ചെയ്തു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി കത്തയച്ചത്. ഈ കത്തിന്റെ പകര്‍പ്പ് ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

Read Also: താൻ ചൈനയെയല്ല സോഷ്യലിസത്തെയാണ് പ്രകീർത്തിച്ചത്: ചൈനയുടെ സാമ്പത്തിക പുരോഗതി മാതൃകാപരമെന്ന് എസ് രാമചന്ദ്രൻ പിള്ള

‘തിങ്കളാഴ്ച അബുദാബിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനായി ഡ്രാണുകളും അഞ്ച് ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചു’- ഹൂതി സൈനിക വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button