ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നടത്തുന്ന പ്രചാരണത്തിന് വന്‍ തിരിച്ചടി. യുപിയിലെ കോൺഗ്രസിന്റെ വനിതാമുഖമായിരുന്ന പ്രമുഖ വനിതാ നേതാവ് പ്രിയങ്ക മൗര്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസിന്റെ ലഡ്കി ഹൂം ലാഡ് സക്തി ഹൂം എന്ന ക്യാമ്പയിന്റെ മുഖമായിരുന്നു പ്രിയങ്ക. അതേസമയം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന ക്യാമ്പയിനാണിത്.
വലിയ തരംഗമാകും ഈ പ്രചാരണം എന്ന് കരുതിയിരിക്കവേയാണ് ഈ തിരിച്ചടി. തന്റെ പേരും പ്രശസ്തിയും ഉപയോഗിക്കുകയായിരുന്നു കോണ്‍ഗ്രസെന്ന് പ്രിയങ്ക ആരോപിച്ചു. ഒപ്പം തന്റെ പത്ത് ലക്ഷം സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെയും പ്രചാരണത്തിനായി മാത്രം ഉപയോഗപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസെന്നും പ്രിയങ്ക ആരോപിച്ചു.
അതേസമയം സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രിയങ്ക മൗര്യ കൂടി വരുന്നത് ബിജെപിക്ക് ഇരട്ട നേട്ടമാണ്.യുപി തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മൗര്യ കോണ്‍ഗ്രസിന്റെ വനിതാ ക്യാമ്പയിന് നേതൃത്വം നല്‍കുമെന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിതമായി അവര്‍ പാര്‍ട്ടി വിട്ടത്.
Post Your Comments