Latest NewsNewsBeauty & StyleLife Style

ചര്‍മ്മത്തിന് തിളക്കം ലഭിക്കാൻ തൈരും തക്കാളി നീരും

മുഖത്തെ ചുളിവുകള്‍, സൂര്യതാപം മൂലമുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമാണ് തൈര്

മുഖത്ത് പരീക്ഷിക്കാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ഒന്നാണ് തൈര്. നാടന്‍ ബ്ലീച്ചുകള്‍ക്കിടയില്‍ താരമാണ് തൈര്. തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ മുഖത്തെ ചുളിവുകള്‍, സൂര്യതാപം മൂലമുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമാണ് തൈര്.

2 ടേബിള്‍ സ്പൂണ്‍ തൈരിനോടൊപ്പം 1 ടേബിള്‍ സ്പൂണ്‍ കടലമാവ് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ കരിവാളിപ്പുകള്‍, ചുളിവുകള്‍ എന്നിവയ്ക്ക് പരിഹാരമാണ്. കൂടാതെ ചര്‍മ്മത്തിന് വെളുപ്പ് നിറം നല്‍കാനും ഈ മിശ്രിതത്തിന് സാധിക്കുന്നു. യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഈ മിശ്രിതത്തിന് ഇല്ല.

ചര്‍മ്മത്തിലെ ആവശ്യമില്ലാത്ത കോശങ്ങളെ കളയുന്നതിനായി ഓട്‌സും തൈരും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് എന്നിവ ഇല്ലാതാക്കാന്‍ ഈ മിശ്രിതത്തിന് സാധിക്കും.

തൈരും നാരങ്ങാനീരും ചേര്‍ത്ത മിശ്രിതമാണ് അടുത്തത്. എണ്ണമയമുള്ള ചര്‍മ്മങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന ഈ മിശ്രിതം ചര്‍മ്മത്തിന് നിറവും തിളക്കവും സമ്മാനിക്കുന്നു.

Read Also : സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ ബിജെപിയിലേക്ക്: എസ്‌പിക്ക് തിരിച്ചടി

2 ടേബിള്‍ സ്പൂണ്‍ തൈരിനൊപ്പം 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. മോയ്‌സ്ചറൈസിംഗ് ക്രീം പോലെ ഇത് ഉപയോഗിക്കാവുന്നതാണ്. തൈരിനൊപ്പം തക്കാളി നീരും ചേര്‍ത്ത് പുരട്ടുന്നത് ചര്‍മ്മ തിളക്കത്തിന് നല്ലതാണ്.

തൈരിനോടൊപ്പം ഉരുളക്കിഴങ്ങ് അരച്ചത് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒരേ അളവില്‍ തൈരും മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ പഴയ കോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

പ്രായമായവരുടെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് അടുത്തത്. തൈരും ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചതും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതിലൂടെ ചര്‍മ്മത്തിന് യുവത്വം തിരികെ ലഭിക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തൈര് ഫേസ് പാക്കുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button