
അബുദാബി: ഭർത്താവിന്റെ കൈവിരലുകൾ ഒടിച്ച ഭാര്യയ്ക്ക് ജയിൽ ശിക്ഷ വിധിച്ച കോടതി. യുഎഇയിലെ ക്രിമിനൽ കോടതിയാണ് യുവതിയ്ക്ക് ശിക്ഷ വിധിച്ചത്. ആറുമാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. 25 വയസുകാരിയായ പ്രവാസി യുവതിയാണ് കേസിലെ പ്രതി. മറ്റൊരു മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിച്ചതിനാണ് യുവതി ഭർത്താവിന്റെ കൈവിരലുകൾ ഒടിച്ചത്.
ദമ്പതികൾക്കിടയിലുണ്ടായ തർക്കം മൂത്ത് കൈയാങ്കളിയിലെത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭർത്താവ് ഭാര്യയുടെ കരണത്തടിക്കുകയും ചെയ്തിരുന്നു. ഭാര്യയുടെ കേൾവി ശക്തിക്ക് രണ്ട് ശതമാനം കുറവുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തന്റെ അവകാശങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കാതെ ഭർത്താവ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
Post Your Comments