കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കുമെന്ന് അവകാശവാദമുന്നയിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് ബിജെപി വാക്താവ് സന്ദീപ് വാര്യർ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയ യു.ഡി.എഫിന് ഒരു പ്രതിപക്ഷമാകാന്‍ പോലും കഴിഞ്ഞില്ലെന്ന് പറഞ്ഞ കോടിയേരിയെ കണക്കിന് പരിഹസിക്കുകയാണ് ബിജെപി നേതാക്കൾ. ‘നമ്മൾ നേരെ ലോക്സഭയിലേക്ക് കടന്നു ചെന്ന് മോദിയോട് രാജി വെക്കാൻ പറയുന്നു, രാജി വെയ്ക്കില്ലെന്ന് അയാൾ പറയുമ്പോൾ ഒരു തീരുമാനമാകുമല്ലോ’ എന്നാണു സന്ദീപ് വാര്യർ കോടിയേരിയെ പരിഹസിക്കുന്നത്.
Also Read:സംക്രാന്തി ദിനത്തില്‍ നരബലി, ജനങ്ങള്‍ ഞെട്ടലില്‍
അതേസമയം, കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആരുമില്ലെന്നും കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങളെ അവഗണിച്ചുവെന്നും കോടിയേരി ആരോപിച്ചിരുന്നു. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന രാഹുലിന്റെ പ്രസ്താവന ഏറ്റവും വലിയ വർഗീയതയാണ്. കോൺഗ്രസിന് മതേതര മുഖം നഷ്ടമായി. കോൺഗ്രസ് ന്യൂനപക്ഷങ്ങളെ പൂർണ്ണമായും തഴയുകയാണെന്നും കോടിയേരി ആരോപിച്ചു.
‘രാഹുൽ ഗാന്ധിയാണ് ഇതിന് തുടക്കം കുറിച്ചത്. വർഗീയത ആദ്യം പറഞ്ഞത് രാഹുൽ ഗാന്ധിയാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്. ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണം എന്ന നിലപാട് മതേതരത്വമാണോ? രാഹുൽ ഗാന്ധി പറഞ്ഞത് വർഗീയതയല്ലേ. ഞാൻ പറഞ്ഞത് വർഗ്ഗീയ നിലപാടല്ല. ഇടതുപക്ഷം അത്തരമൊരു നിലപാട് ഒരിക്കലും പറഞ്ഞിട്ടില്ല. മതപരമായ സംവരണം പാർട്ടികളിൽ വേണം എന്ന നിലപാട് സിപിഎമ്മിനില്ല. കോൺഗ്രസ് രാജ്യത്ത് ഇല്ലാതായി’, കോടിയേരി ആരോപിച്ചു.
Post Your Comments