Latest NewsIndiaNews

വിവാഹം ശരിക്കും ജയില്‍ ആണ്, വിഡ്ഢികള്‍ മാത്രമേ വിവാഹം കഴിക്കൂ, ബുദ്ധിയുള്ളവര്‍ സ്‌നേഹിക്കുക മാത്രം ചെയ്യും

വിവാദ ട്വീറ്റുമായി ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ

മുംബൈ : ബോളിവുഡിലെ വിവാഹ മോചനങ്ങളും വേര്‍പിരിയലുകളും കൂടിച്ചേരലുകളും രണ്ടാം വിവാഹവും വലിയ വാര്‍ത്തയാകാറുണ്ട്. ഒപ്പം ആഘോഷവും. ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് നിന്ന് മറ്റൊരു വിവാഹ മോചന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയും നടന്‍ ധനുഷും തമ്മിലുള്ള വിവാഹമോചനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദമ്പതികള്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹ ആചാരത്തെ കുറ്റപ്പെടുത്തി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ രംഗത്ത് എത്തുകയും ചെയ്തു . വിവാഹത്തെ അപലപിക്കുകയും വിവാഹമോചനത്തെ ആഘോഷിക്കുകയും ചെയ്യുന്ന വിധത്തിലുള്ളതാണ് രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റുകള്‍.

Read Also :കൊവിഡ് നിയന്ത്രണം ലംഘിച്ച് പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ ഡി.ജെ പാര്‍ട്ടി : പങ്കെടുത്തത് 500 ഓളം പേർ

‘വിവാഹത്തിന്റെ അപകടങ്ങളെക്കുറിച്ച് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള നല്ല ട്രെന്‍ഡ്സെറ്ററുകളാണ് താരങ്ങളുടെ വിവാഹമോചനങ്ങള്‍’ എന്ന് പേരൊന്നും പരാമര്‍ശിക്കാതെ രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. തന്റെ ബ്ലോഗില്‍ രാം ഗോപാല്‍ വര്‍മ വിവാഹത്തെ വിശേഷിപ്പിച്ചത് ‘ജയില്‍’ എന്നാണ്. വിഡ്ഢികള്‍ മാത്രമേ വിവാഹം കഴിക്കൂ. സ്മാര്‍ട്ടായ ആളുകള്‍ സ്‌നേഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോചനം ലഭിച്ചതിനാല്‍ വിവാഹമോചനങ്ങള്‍ മാത്രം സംഗീതത്തോടെ ആഘോഷിക്കണമെന്നും പരസ്പരം അപകടകരമായ ഗുണങ്ങള്‍ കണ്ടെത്തുന്ന കാര്യമായതിനാല്‍ വിവാഹങ്ങള്‍ നിശബ്ദമായി നടക്കണമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

നമ്മുടെ ദുഷിച്ച പൂര്‍വ്വികര്‍ സമൂഹത്തിന്മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഏറ്റവും ദുഷിച്ച ആചാരമാണ് വിവാഹമെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു . ഇതിന് മുമ്പ് സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞപ്പോഴും രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചിരുന്നു. 6 മാസം നീണ്ട പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button