KeralaLatest NewsNews

ജയില്‍ ജീവിതം ഇഷ്ടപ്പെട്ടു: ജാമ്യത്തിലിറക്കിയ വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം

കൊല്ലം : ജയിലിലെ സുഖം നഷ്ടപ്പെടുത്തി ജാമ്യത്തിലിറക്കിയതിന് വയോധികരായ മാതാപിതാക്കൾക്ക് മകന്റെ ക്രൂരമർദനം. കൊല്ലം മയ്യനാട് കാരിക്കുഴി രാജുഭവനിൽ രാജൻ (80), പ്രഭാവതി (77) എന്നിവർക്കാണ് ഏകമകൻ രാജു(33)വിന്റെ മർദനമേറ്റത്.

മകന്റെ പീഡനം മൂലം ബന്ധുവീടുകളിലും അയൽവീടുകളിലും അഭയംതേടിയ ഇരുവരെയും കരുനാഗപ്പള്ളിയിലെ ശാന്തിതീരം എന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഒരു വർഷത്തിലേറെയായി മകൻ പലവട്ടം മർദിച്ചിരുന്നതായി ഇവർ പറഞ്ഞു.

Read Also  :  സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യവെ കാറുകൾ കൂട്ടിമുട്ടി: രണ്ട് മലയാളികള്‍ മരിച്ചു

പീഡനക്കേസിൽ ജയിലിലായ മകനെ രക്ഷിതാക്കൾ ജാമ്യത്തിലിറക്കിയിരുന്നു. ജയിൽജീവിതം ഇഷ്ടപ്പെട്ട രാജു ജാമ്യത്തിലിറക്കിയത് ചോദ്യംചെയ്തായിരുന്നു പിന്നീടുള്ള മർദനം. രണ്ട് ദിവസം മുൻപ് ഇയാൾ രക്ഷിതാക്കളെ ക്രൂരമായി ഉപദ്രവിച്ചതോടെ ഇവർ രാത്രി സഹോദരീപുത്രിയുടെ വീട്ടിൽ അഭയംതേടി. തുടർന്ന് ഇവരുടെ ദുരിതകഥ സോഷ്യൽമീഡിയയിൽ വന്നതോടെയാണ് സാമൂഹികപ്രവർത്തകരായ ഗണേശനും സജി ചാത്തന്നൂരും ഇടപെട്ട് കരുനാഗപ്പള്ളിയിലെ ശാന്തിതീരത്തേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button