Latest NewsKeralaNews

കെ റെയില്‍ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് അപകടമാണ്: മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് അപകടമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്. സില്‍വര്‍ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുൻപ് ജനങ്ങള്‍ക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്നും നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സില്‍വര്‍ ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ പരിഷത്ത് പറയുന്നു.

Also Read:‘കുറ്റങ്ങള്‍ ഗൗരവമുള്ളത്’: മുസ്‌ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെച്ച സുള്ളി ഡീല്‍സ് സൃഷ്ടാവിന് ജാമ്യം നിഷേധിച്ച് കോടതി

‘കെ റെയില്‍ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് അപകടമാണ്. കേരള സംസ്ഥാനത്തിന്റെ ദുര്‍ബലമായ സാമ്പത്തിക അവസ്ഥയും സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആശങ്കപ്പെടുത്തുന്നു. സില്‍വര്‍ ലൈന്‍ പോലെയുള്ള ഭീമമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം നമ്മുടെ വികസന പദ്ധതികള്‍ പരിഗണിക്കുന്നതില്‍ മാറ്റം വരുത്തേണ്ടതുണ്ട്’, കത്തില്‍ പരാമര്‍ശിക്കുന്നു.

‘കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട് റോഡ്, റെയില്‍, വിമാനം, ഉള്‍നാടന്‍ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉള്‍പ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു സർക്കാർ തീർച്ചയായും ഒരു ധവളപത്രം പുറത്തിറക്കണം’, കത്തില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button