പ്യോംഗ്യാങ് : വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. രാജ്യതലസ്ഥാനമായ പ്യോംഗ്യാങിലെ വിമാനത്താവളത്തിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. മിസൈൽ കരുത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടർച്ചയായി ഇത് നാലം തവണയാണ് ഉത്തര മിസൈൽ പരീക്ഷിക്കുന്നത്.
തിങ്കളാഴ്ച രാവിലെയോടെയായിരുന്നു പരീക്ഷണം. വിമാനത്താവളത്തിൽ നിന്നും രണ്ട് ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആണ് പരീക്ഷിച്ചതെന്ന് ഉത്തര കൊറിയൻ ജോയിന്റെ ചീഫ് സ്റ്റാഫ് പറഞ്ഞു. പരീക്ഷണത്തിൽ മിസൈൽ 380 കിലോ മീറ്റർ ദൂരം സഞ്ചരിച്ചു. കിഴക്കൻ മേഖലയിലെ സമുദ്ര മേഖലയിലാണ് മിസൈൽ പതിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ആഴ്ചയായി രണ്ട് ഹൈപ്പർ സോണിക് മിസൈലുകൾ ഉൾപ്പെടെ അഞ്ച് എണ്ണമാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഉത്തരകൊറിയയുടെ തീവണ്ടിയിൽ നിന്നുള്ള മിസൈൽ പരീക്ഷണം.
Read Also : ദിവസവും രണ്ടു മുട്ട വീതം കഴിച്ചാല്‍ ഗുണങ്ങളേറെ
അതേസമയം, ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അപലപിച്ച് ജപ്പാൻ ക്യാബിനറ്റ് സെക്രട്ടറി ഹിരോക്കസു സട്‌സുനോ രംഗത്തെത്തി. ലോകത്തിന്റെ സുരക്ഷയ്‌ക്കും, സമാധാനത്തിനും ഭീഷണിയാണ് ഇത്തരം നീക്കങ്ങൾ എന്നും ഹിരോക്കസു സട്‌സുനോ പറഞ്ഞു.
Post Your Comments