KozhikodeNattuvarthaLatest NewsKeralaNews

വെ​ള്ളാ​ട്ടം കെ​ട്ടി​യാ​ടു​ന്ന​തി​നി​ടെ തെ​യ്യം ക​ലാ​കാ​ര​ൻ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ച്ചു

ചേ​ള​ന്നൂ​ർ കു​മാ​ര​സ്വാ​മി വാ​ള​പ്പു​റ​ത്ത് ജീ​ജീ​ഷ് (39) ആ​ണ്​ വെ​ള്ളാ​ട്ടം ക​ഴി​ഞ്ഞ് ച​മ​യ​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ച​ത്

ചേ​ള​ന്നൂ​ർ: വെ​ള്ളാ​ട്ടം കെ​ട്ടി​യാ​ടു​ന്ന​തി​നി​ടെ തെ​യ്യം ക​ലാ​കാ​രൻ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ച്ചു. ചേ​ള​ന്നൂ​ർ കു​മാ​ര​സ്വാ​മി വാ​ള​പ്പു​റ​ത്ത് ജീ​ജീ​ഷ് (39) ആ​ണ്​ വെ​ള്ളാ​ട്ടം ക​ഴി​ഞ്ഞ് ച​മ​യ​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​വ​കീ​ട്ട് മൂ​ന്നു മ​ണി​യോ​ടെയാണ് സംഭവം. മോ​രീ​ക്ക​ര പു​ത്ത​ല​ത്ത് കു​ല​വ​ൻ കാ​വി​ലെ തെ​യ്യ​ത്തി​നി​ടെ​യാ​ണ് ജീ​ജീ​ഷ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി: പാക് ഭീകര വനിതയെ വിട്ടയക്കണമെന്ന് ആവശ്യം

അ​റി​യപ്പെ​ടു​ന്ന ചെ​ണ്ട- തെ​യ്യം ക​ലാ​കാ​ര​നാ​യ ജീ​ജീ​ഷ് ഓ​ട്ടോ ഡ്രൈ​വ​റാണ്. പ്ര​മു​ഖ വാ​ദ്യ -തെ​യ്യം കാ​ലാ​കാ​ര​ൻ സി​ദ്ധാ​ർ​ഥ​ന്‍റെ​യും ലീ​ല​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: രേ​ണു​ക. മ​ക​ൻ: വി​നാ​യ​ക​ൻ (നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: ജീ​നാ​കു​മാ​രി, പ​രേ​ത​യാ​യ ജീ​ജാ​കു​മാ​രി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button