അൽമാട്ടി: കസാഖ്സ്ഥാനിലെ കലാപം ശാന്തമായതിനെ തുടർന്ന് ഔദ്യോഗിക മരണസംഖ്യ പുറത്തുവിട്ട് രാജ്യം . 225 പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടതെന്ന് സർക്കാർ ഔദ്യോഗിക വക്താവ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ, 19 പേർ പോലീസുകാരും സൈനികരുമാണെന്ന് അദ്ദേഹം പറഞ്ഞു. കലാപത്തിൽ 4,500 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രോസിക്യൂട്ടർ ജനറൽ ഓഫീസിലെ ഔദ്യോഗിക വക്താവാണ് വാർത്ത സമ്മേളനത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
3,400 സുരക്ഷാ ഉദ്യോഗസ്ഥർക്കും ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമാണ് 175 പേർ മരണപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏകദേശം 20,000 പേർ കലാപത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ 546 പേർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
ഇതിൽ 44 കേസുകൾ തീവ്രവാദത്തിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലക്കുറ്റത്തിന് 19 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ഇതിൽ 700 പേരെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ 446 പേരെ കോടതിയിൽ ഹാജരാക്കുകയും ചെയ്തുവെന്ന് അധികാരികൾ വ്യക്തമാക്കി
Post Your Comments