Latest NewsDevotional

ക്ഷേത്രദർശനം, അറിയേണ്ടതെല്ലാം

മനസിന്റെ മുറിവുകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. ക്ഷേത്രങ്ങൾ മനുഷ്യ മനസിലേക്ക് പകർന്ന് നൽകുന്ന പോസിറ്റീവ് എനർജിയും വളരെ വലുതാണ്. ക്ഷേത്രമണിയുടെ ശബ്ദവും ഉയർന്ന് പൊങ്ങുന്ന ചന്ദന തിരിയുടെ സുഗന്ധവുമെല്ലാം മനുഷ്യ മനസിനെ ശാന്തമാക്കുന്നു. സർവവ്യാപിയായ ഭഗവാൻ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടംകൂടിയാണ് ക്ഷേത്രങ്ങൾ. എന്നാൽ ഇവിടെ എത്തുന്ന ഭക്തർ പലപ്പോഴും എങ്ങനെയാണ് ക്ഷേത്ര പ്രദക്ഷിണം നടത്തുക എന്നതോർത്ത് ആശങ്കപ്പെടാറുണ്ട്. കാരണം ഒരോ ക്ഷേത്രത്തിലും പ്രദക്ഷിണം നടത്തേണ്ടത് വ്യത്യസ്ത രീതികളിലാണ്. ക്ഷേത്രങ്ങളിലുള്ളിൽ തെറ്റായ രീതികൾ പിന്തുടരുന്നത് ഗുണത്തെക്കാൾ ദേഷങ്ങൾ കൊണ്ടുവരാനും കാരണമാകാം.

പ്രദക്ഷിണം എന്ന പദത്തിന് തന്നെ വിശാലമായ അർത്ഥതലമുണ്ട്. ഇതിൽ ‘പ്ര’ എന്നത് സകലവിധ ഭയങ്ങളേയും നശിപ്പിക്കുന്നു. ‘ദ’ മോക്ഷത്തെ പ്രദാനം ചെയ്യുന്നു. ‘ക്ഷി’ എന്ന അക്ഷരം മഹാരോഗങ്ങളെ നശിപ്പിക്കുന്നു. ‘ണ’ കാരമാകട്ടെ ഐശ്വര്യത്തെ സമ്മാനിക്കുന്നു. പ്രദക്ഷിണം കൃത്യമായി നടത്തുന്നതിലൂടെ ഈ വിധ ഫലങ്ങൾ ലഭ്യമാകുമെന്നാണ് വിശ്വാസം. പ്രദക്ഷിണത്തിൽ പിന്തുടരേണ്ട ചില ചിട്ടകൾ ഇവയാണ്.

1. ഇളകാതെ ഇരുഭാഗങ്ങളിലും കൈകൾവയ്ക്കുക.
2. ദേവന്റെ നാമങ്ങളുച്ചരിച്ച് കൊണ്ട് പ്രദക്ഷിണം നടത്തുക
3. ഹൃദയത്തിൽ ദേവരൂപം ധ്യാനിക്കുക.
4. ഒരു പാദത്തിൽനിന്നു മെല്ലെ മറ്റേ പാദം ഊന്നിക്കൊണ്ട് മുന്നോട്ടു നീങ്ങുക

ദേവനും ഭക്തനും ഒന്നായിത്തീരുന്ന മുഹൂർത്തമാണ് പ്രദക്ഷിണം. പ്രസവിക്കാറായൊരു സ്ത്രീ എണ്ണ നിറച്ചൊരു കുടം തലയിൽവച്ചു നടക്കുന്നതുപോലെ(അത്രയും സാവധാനത്തിൽ)വേണം പ്രദക്ഷിണം വയ്‌ക്കാൻ. ഇതാണ് പ്രദക്ഷിണത്തിന്റെ ശാസ്ത്രവിധിയായി കാണക്കാക്കുന്നത്. പ്രതിഷ്ഠക്ക് അനുസരിച്ച് പ്രദക്ഷിണത്തിന്റെ എണ്ണവും വ്യത്യസ്തപ്പെടാം.

ഗണപതി ഒഴികെയുള്ള ദേവീദേവന്മാർക്കു ഒറ്റപ്രദക്ഷിണം പാടില്ല. രാവിലെ പ്രദക്ഷിണം വച്ചാൽ രോഗശമനവും ഉച്ചയ്ക്ക് അഭീഷ്ടസിദ്ധിയും സന്ധ്യക്ക്‌ പാപപരിഹാരവും രാത്രി മോക്ഷവുമാണ് ഫലം. എല്ലാ ദേവീദേവന്മാർക്കും പൊതുവെ മൂന്നു പ്രദക്ഷിണമാകാം. ആദ്യത്തെ പ്രദക്ഷിണം പാപമോചനവും രണ്ടാമത്തെ പ്രദക്ഷിണം ദേവദർശനാനുമതിയും മൂന്നാമത്തെ പ്രദക്ഷിണം ഐശ്വര്യവും പ്രദാനം ചെയ്യുന്നു.

ഗണപതി – ഒറ്റ പ്രദക്ഷിണം

സൂര്യന്‍ – രണ്ട് പ്രദക്ഷിണം

മഹാദേവന്‍ – മൂന്ന് പ്രദക്ഷിണം

ദേവി – മൂന്ന്/അഞ്ച്/ഏഴ് പ്രദക്ഷിണം

മഹാവിഷ്ണു,ശ്രീരാമൻ ,കൃഷ്ണൻ, ധന്വന്തരി – നാല് പ്രദക്ഷിണം

ഹനുമാന്‍, നാഗരാജാവ് – മൂന്ന് പ്രദക്ഷിണം

ശാസ്താവ് – അഞ്ച് പ്രദക്ഷിണം

സുബ്രഹ്മണ്യന്‍ – ആറു പ്രദക്ഷിണം

അരയാല്‍ – ഏഴ് പ്രദക്ഷിണം

shortlink

Related Articles

Post Your Comments

Related Articles


Back to top button