KozhikodeLatest NewsKeralaNattuvarthaNews

വീ​ട്ടു​വ​ള​പ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ പശു വീ​ണു : രക്ഷകരായി അ​ഗ്​​നിര​ക്ഷാ സേ​ന

കേ​ളോ​ത്ത് അ​ബൂ​ബ​ക്കറിന്റെ ഒ​രു വ​യ​സ്സു​ള്ള പ​ശു​വാ​ണ് അ​യ​ൽ​വാ​സി​യാ​യ കേ​ളോ​ത്ത് മീ​ത്ത​ൽ ല​തീ​ഷിന്റെ വീ​ട്ടു​വ​ള​പ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ വീ​ണ​ത്

പേ​രാ​മ്പ്ര: വാ​ളൂ​ർ ന​ടു​ക്ക​ണ്ടി പാ​റ​ക്ക് സ​മീ​പം കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​ന് രക്ഷകരായി അ​ഗ്​​നിര​ക്ഷാ സേ​ന. കേ​ളോ​ത്ത് അ​ബൂ​ബ​ക്കറിന്റെ ഒ​രു വ​യ​സ്സു​ള്ള പ​ശു​വാ​ണ് അ​യ​ൽ​വാ​സി​യാ​യ കേ​ളോ​ത്ത് മീ​ത്ത​ൽ ല​തീ​ഷിന്റെ വീ​ട്ടു​വ​ള​പ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ വീ​ണ​ത്.

നാ​ട്ടു​കാ​ർ ഏ​റെ​നേ​രം ശ്ര​മി​ച്ചി​ട്ടും പുറത്തെടുക്കാൻ സാധിച്ചില്ല. തു​ട​ർ​ന്ന് അ​ഗ്നിര​ക്ഷാ സേ​ന​യി​ൽ വി​വ​രം അ​റി​യി​ക്കുകയായിരുന്നു.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്തപെ​ണ്‍​കു​ട്ടി​യെ വെ​ളി​പ്പെ​ടു​ത്തു​ന്നത​ര​ത്തി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച യുവാവ് പിടിയിൽ

പേ​രാ​മ്പ്ര​യി​ൽ​ നി​ന്ന്​ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഭ​ക്ത​വ​ത്സ​ല‍ന്റെ നേ​തൃ​ത്വ​ത്തി​ൽ സേ​ന സ്ഥ​ല​ത്തെ​ത്തു​ക​യും ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ ഷി​ഗി​ലേ​ഷ്, ഷി​ഗി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി ഹോ​സ്ബെ​ൽ​റ്റും റോ​പ്പും ഉ​പ​യോ​ഗി​ച്ച് പ​ശു​വി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ കെ. ​സു​നി​ൽ, സു​ധീ​ഷ്, ഹോ​ഗാ​ർ​ഡ് രാ​ജീ​വ​ൻ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button