COVID 19KeralaLatest NewsNewsIndia

കോവിഡ് കുത്തനെ കൂടി: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി തമിഴ്‌നാട്, തിരുവാതിരക്കളിയിൽ മുഴുകി കേരളം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോൾ വിവിധ സംസ്ഥാനങ്ങൾ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. കേസുകൾ വർധിച്ചതോടെ സംസ്ഥാനം അടച്ചിട്ടിരിക്കുകയാണ് തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. പൊതുഗതാതഗതം ഉണ്ടായിരിക്കില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച മുതലാണ് തമിഴ്‌നാട്ടില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ആരംഭിച്ചത്. സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡന്‍, കോച്ചിംഗ് സെന്ററുകള്‍ തുടങ്ങിയവ ഭാഗികമായി അടച്ചുപൂട്ടുന്നതും പൊതുഗതാഗത്തിനുള്ള നിയന്ത്രണം എന്നിവ അടക്കം മറ്റ് കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി. അതേസമയം, വിവിധ സംസ്ഥാനങ്ങൾ ഇത്തരം കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും കേരളത്തിൽ മാത്രം ഇതൊന്നുമില്ല. കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പരത്തി ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിന്റെ തിരക്കിലാണ് സി പി എം.

Also Read:താലിബാനോടുള്ള ചൈനയുടെ നിലപാട് അതിർത്തിയുമായി ബന്ധപ്പെട്ടത്: ചൈന പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണെന്ന് കോടിയേരി

500 ലധികം ആളുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് നടത്തിയ മെഗാ തിരുവാതിര ഏറെ വിമർശനത്തിന് കാരണമായിരുന്നു. കോഴിക്കോട്, കോട്ടയം എന്നിവടങ്ങളിലെല്ലാം സി പി എമ്മിന്റെ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകളായിരുന്നു പങ്കെടുത്തത്. സർക്കാർ നിർദേശങ്ങൾ പാർട്ടി അംഗങ്ങൾ തന്നെ ലംഘിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോൾ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര സംഘടിപ്പിച്ചിരിക്കുകയാണ് സി.പി.ഐ.എം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിരകളി സംഘടിപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പൊതുയോഗങ്ങള്‍ ഒഴിവാക്കണമെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ ശാരീരിക അകലം പാലിക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശവും പാലിക്കപ്പെട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button