Latest NewsInternational

രാജ്യം വിറപ്പിച്ച സൈബർ ആക്രമണത്തിന് പുറകിൽ റഷ്യയല്ല! : ബെലാറസ് ഇന്റലിജൻസെന്ന് ഉക്രൈൻ

കീവ്: വെള്ളിയാഴ്ച നടന്ന സൈബർ ആക്രമണത്തിന് പിറകിൽ റഷ്യയല്ലെന്ന് ഉക്രൈൻ. ഉക്രൈൻ സുരക്ഷാ-പ്രതിരോധ കൗൺസിലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സെർജി ദെമെദ്യുകാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. വെള്ളിയാഴ്ച ഉക്രൈൻ സർക്കാരിന്റെ ഫെഡറൽ സൈറ്റുകളിൽ, സൈബർ ആക്രമണം നടത്തിയതിന് പിറകിൽ ബെലാറസ് ഇന്റലിജൻസാണെന്നും അദ്ദേഹം പ്രസ്താവന നടത്തി. അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെർജെ ദെമെദ്യുക്.

സർക്കാരിന്റെ വെബ്‌സൈറ്റുകൾക്ക് നേരെയുള്ള ആക്രമണം കൂടുതൽ വിനാശകരമായ പ്രവർത്തനങ്ങൾക്കുള്ള ഒരു മറ മാത്രമായിരുന്നുവെന്നും ദെമെദ്യുക് കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ഉണ്ടായ സൈബർ ആക്രമണത്തെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടാൻ അദ്ദേഹം തയ്യാറായിട്ടില്ല. ആക്രമണത്തിന്റെ അനന്തരഫലങ്ങൾ സമീപ ഭാവിയിൽ അനുഭവപ്പെടുമെന്ന് സൂചിപ്പിക്കുക മാത്രമാണ് ദെമെദ്യുക് ചെയ്തത്.

ഉക്രൈയിനു നേരെ സൈബർ ആക്രമണം ഉണ്ടാകുന്നത് ഉക്രൈൻ, റഷ്യയുമായി നടത്തിയ നയൻതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ്. അതുകൊണ്ട് തന്നെ, ആക്രമണത്തിനു പിന്നിൽ അമേരിക്കയാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് ഇപ്പോൾ ഉക്രൈൻ സുരക്ഷാ-പ്രതിരോധ കൗൺസിലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സെർജെ ദെമെദ്യുകിന്റെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button