Latest NewsInternational

നിതംബത്തിന് വലിപ്പം കൂട്ടാൻ ചിക്കൻ സൂപ്പും നൂഡിൽസിന്റെ സ്‌റ്റോക്കും കുത്തിവെച്ച് യുവതികൾ

തൊലിയിലൂടെ തിരുകിയ ചിക്കൻ സൂപ്പ് നിതംബത്തിൽ താങ്ങി വലുപ്പം കൂടുന്നതായാണ് റിപ്പോർട്ട്.

കോംഗോ: നിതംബത്തിന് വലിപ്പം കൂട്ടാനായി യുവതികൾ ചിക്കൻ സൂപ്പ് കുത്തിവെക്കുന്നത് കണ്ടു ഞെട്ടി ഡോക്ടർമാർ. ആകാരവടിവുള്ള ശരീരം നേടാനായി ചെയ്യുന്ന ഈ വിചിത്ര രീതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആഫ്രിക്കയിൽ നിന്നുള്ള ചില ആളുകളാണ് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ചിക്കൻ സ്റ്റോക്ക് കുത്തിവയ്ക്കുന്നത്. ചിക്കൻ സൂപ്പിന് പുറമേ, ആളുകൾ അവരുടെ ശരീരത്തിലേക്ക് മാഗി, ഉപ്പ്, പഞ്ചസാര, കുരുമുളക്, എണ്ണ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ അടങ്ങിയ സ്റ്റോക്ക് ക്യൂബുകൾ കുത്തിവച്ചതായും റിപ്പോർട്ടുണ്ട്.

സ്‌റ്റോക്ക് ക്യൂബുകൾ ആദ്യം ദ്രാവക രൂപത്തിലാക്കി ശരീരത്തിലേക്ക് കുത്തിവയ്ക്കുകയായിരുന്നു.ഈ വിചിത്രമായ പ്രവണത യഥാർത്ഥത്തിൽ 2018-ൽ ‘വൈസ്’ കവർ ചെയ്‌തതാണ്. കോംഗോയിലെ ആളുകൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ, ശരിയായ ആകൃതി ലഭിക്കുന്നതിനായി അവരുടെ ശരീരത്തിൽ ചിക്കൻ സൂപ്പ് കുത്തിവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

ശരീരത്തിന് അവർ പ്രതീക്ഷിക്കുന്നത് പോലെ ശരിയായ രൂപം ലഭിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. വിശ്വസിക്കാൻ അൽപ്പം വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. തൊലിയിലൂടെ തിരുകിയ ചിക്കൻ സൂപ്പ് നിതംബത്തിൽ താങ്ങി വലുപ്പം കൂടുന്നതായാണ് റിപ്പോർട്ട്. ഈ പ്രവണതയുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ഡോക്ടർമാർ സംസാരിക്കുകയും ഗുരുതരമായ ആരോഗ്യ പരിണിതഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ മുന്നറിയിപ്പ് പലരിലും സ്വാധീനം ചെലുത്തിയില്ല.

കുത്തിവയ്പ്പ് എളുപ്പത്തിൽ ലഭ്യമാവുന്നതും പ്ലാസ്റ്റിക് സർജറി അല്ലെങ്കിൽ മറ്റേതെങ്കിലും ശസ്ത്രക്രിയയെക്കാളും വളരെ വിലകുറഞ്ഞതുമായിരുന്നു എന്നതാണ് പ്രത്യേകത. സ്ത്രീകളുടെ ഒരു പ്രത്യേക രൂപം മാത്രം അഭികാമ്യമെന്ന് വേർതിരിച്ചുകാട്ടുന്ന ഇത്തരം സൗന്ദര്യ നിലവാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംഗീത ആൽബങ്ങളെയും സിനിമകളെയും ഡോക്ടർമാർ കുറ്റപ്പെടുത്തുന്നുണ്ട്. വീഡിയോയിൽ, സ്ത്രീകൾ എല്ലാ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നെങ്കിലും കുത്തിവയ്പ്പ് എടുക്കുകയാണെന്നാണ് പറയുന്നത്.

വീഡിയോ കാണാം:

shortlink

Post Your Comments


Back to top button