കൊച്ചി: പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് പിടിയിൽ. തൃപ്പൂണിത്തുറ എരൂർ സ്വദേശി സെൽവരാജാണ് (40) പിടിയിലായത്. കലൂരിൽ കടമിടപാട് സ്ഥാപനത്തിന്റെ എം.ഡിയാണിയാൾ.
ആലുവ സ്വദേശിനിയുടെ പരാതിയിൽ കടവന്ത്ര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച സെൽവരാജ് കഴിഞ്ഞ വർഷം ജൂണിൽ യുവതിയെ ആദ്യം സ്ഥാപനത്തിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നീട് ക്ലസ്റ്റർ മീറ്റിങ് എന്ന വ്യാജേന വയനാട്ടിലടക്കം എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ യുവതി വിവാഹിതയായി.
Read Also : കുവൈത്ത് റിഫൈനറിയിൽ തീപിടുത്തം: 2 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം, അഞ്ചു പേർക്ക് പരിക്ക്
തുടർന്ന് ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണത്തിന് പകരം സ്വർണം നൽകിയെങ്കിലും ഭീഷണി തുടർരുകയായിരുന്നു. ഇതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു.
കടവന്ത്ര എസ്.എച്ച്.ഒ എം. അൻവറിന്റെ നേതൃത്വത്തിൽ എസ്.ഐ മിഥുൻ, എസ്.സി.പി.ഒ ദിലീപ്, സി.പി.ഒ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് കലൂരിലെ ഓഫിസിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments