ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്ന് 150ലധികം സ്റ്റാർട്ടപ്പുകളുമായി സംവദിക്കും. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും വിവിധ മേഖലകളിലുള്ള നവീന സംരംഭങ്ങൾ ഇതിലുൾപ്പെടുന്നു. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും സംവാദം നടക്കുക.
ബഹിരാകാശ ഗവേഷണം, വ്യവസായം, സുരക്ഷ,പരിസ്ഥിതി, കൃഷി എന്നിങ്ങനെ നിരവധി മേഖലകളിൽ നിന്നുമുള്ളവർ ഇതിൽ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ സ്റ്റാർട്ടപ്പുകളെ മുഴുവൻ ആറു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പും നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളിൽ പ്രധാനമന്ത്രിക്ക് മുൻപിൽ ഓരോ പ്രസന്റേഷൻ അവതരിപ്പിക്കും. ഇതിനായി വ്യത്യസ്ത തീമുകൾ ഇവർക്ക് നൽകിയിട്ടുണ്ടാകും.
2016-ൽ ഉദ്ഘാടനം ചെയ്ത ‘സ്റ്റാർട്ടപ്പ് ഇന്ത്യ’ പദ്ധതിയുടെ ആറാം വാർഷികം കൂടിയാണ് ഇന്ന്. നവീന സംരംഭങ്ങൾ രാജ്യത്ത് ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, സാമ്പത്തിക വളർച്ചയ്ക്ക് അതു നൽകുന്ന സംഭാവനകളെ കുറിച്ചും പ്രധാനമന്ത്രി ബോധവാനാണ്. ആയതിനാൽ, നവീന സംരംഭങ്ങൾക്ക് വേണ്ട പിന്തുണ നല്കുക എന്നതാണ് സ്റ്റാർട്ടപ്പ് ഇന്ത്യ കൊണ്ട് ഉദ്ദേശിക്കുന്നത്.
Post Your Comments