ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക നിയന്ത്രണങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാധാരണക്കാരുടെ ജീവിതമാർഗങ്ങൾക്ക് വളരെ കുറിച്ച് തടസ്സമേ വരുത്തുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിമാരുമായി നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ നേരിടുന്നതിനോടൊപ്പം, ഭാവിയിൽ വരാവുന്ന വൈറസുകൾക്കെതിരെയും തയ്യാറെടുപ്പുകൾ നടത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ പടരുന്ന ഒമിക്രോണിനെ നേരിടാൻ ജാഗ്രതയോടെയുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് മോദി അറിയിച്ചു.
പ്രായപൂർത്തിയായവരിൽ 92 ശതമാനം പേർക്കും വാക്സിന്റെ ആദ്യ ഡോസും, 70 ശതമാനം പേർക്കും സെക്കൻഡ് ഡോസും നൽകി കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കും മുൻകരുതൽ വാക്സിൻ നൽകുന്നതോടെ പ്രതിരോധം കൂടുതൽ മെച്ചപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments