Latest NewsNewsFood & CookeryLife StyleHealth & Fitness

നേന്ത്രപ്പഴം കേടാകാതിരിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

വളരെ എളുപ്പത്തില്‍ ചെയ്യാവുന്നൊരു പൊടിക്കൈ ആണിത്

മിക്ക പഴങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ, നേന്ത്രപ്പഴം ഇത്തരത്തിൽ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയില്ല. അതിനാല്‍ തന്നെ സമയം കഴിഞ്ഞാല്‍ ഇവ ചീത്തയായി പോകുന്നു അവസ്ഥയാണ് ഉള്ളത്.

എന്നാൽ, ഇനി തൊട്ട്, പഴം ഇങ്ങനെ കേടാക്കി കളയേണ്ടതില്ല. ചെറിയൊരു സൂത്രം പ്രയോഗിച്ച് നമുക്ക് പഴങ്ങള്‍ക്ക് പരമാവധി ആയുസ് നല്‍കാം. വളരെ എളുപ്പത്തില്‍ ചെയ്യാവുന്നൊരു പൊടിക്കൈ ആണിത്. ഇതിന് ആകെ വേണ്ടത് പ്ലാസ്റ്റിക് റാപ് മാത്രമാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം പ്ലാസ്റ്റിക് റാപ് ഇന്ന് സുലഭമാണ്.

Read Also : ഏത് കന്യാസ്ത്രീയേയും ബലാത്സംഗം ചെയ്യാമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് : പ്രതികരിച്ച് അഡ്വ.എ.ജയശങ്കര്‍

നേന്ത്രപ്പഴം ഓരോന്നായി ഞെട്ടിന്റെ ഭാഗം തകരാതെ അടര്‍ത്തിയെടുക്കുക. ശേഷം ഇതിന്റെ ഞെട്ടിന്റെ ഭാഗത്തായി പ്ലാസ്റ്റിക് റാപ് നന്നായി ചുറ്റിയെടുക്കുക. ഞെട്ടിന്റെ അഗ്രഭാഗത്ത് മാത്രമല്ല, കാമ്പ് തുടങ്ങുന്നിടം വരെ ‘കവര്‍’ ചെയ്യുന്ന തരത്തില്‍ വേണം റാപ് ചുറ്റാന്‍. ഇത്രയേ ഉള്ളൂ സംഗതി. ഇങ്ങനെ ചെയ്യുമ്പോള്‍ പഴത്തില്‍ നിന്ന് ജലാംശം വറ്റിപ്പോകുന്നത് തടയാനാകും. അതോടെ പഴം പെട്ടെന്ന് പഴുത്ത് കറുപ്പ് കയറുന്നത് ഒഴിവാക്കാനാകും. കൂടുതല്‍ ദിവസം പഴത്തിന് ആയുസും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button