കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4,500 രൂപയിലും പവന് 36,000 രൂപയിലുമാണ് ഇന്ന് വില്പന നടക്കുന്നത്.
തുടർച്ചയായ മൂന്ന് ദിവസം ആഭ്യന്തര വിപണിയിൽ വില ഉയർന്ന ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 400 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
Read Also : കോടതി മുറിക്കുളളിൽവച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം: വിധിയിൽ പ്രതികരിച്ച് ലൂസികളപ്പുര
അതേസമയം വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 65.90 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാം വെള്ളിയ്ക്ക് 527.20 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 659 രൂപയും ഒരു കിലോഗ്രാമിന് 65,900 രൂപയുമാണ് വില.
Post Your Comments