കൊച്ചി: വിചാരണ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ച് നടന്‍ ദിലീപ്. നടിയെ ആക്രമിച്ചവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഇത് വാങ്ങി കോടതിയില്‍ സൂക്ഷിക്കണമെന്നുമാണ് പുതിയ ഹര്‍ജിയിലെ പ്രധാന ആവശ്യം.
‘നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ബൈജു പൗലോസിന്റെ കൈവശമുണ്ട്.
ഈ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യം ഉണ്ട്. ഒരു പക്ഷെ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ വേണ്ടി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചേക്കാം. അതുകൊണ്ട് തന്നെ ഈ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും വാങ്ങി കോടതി, കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണം’ ഇതാണ് ഹര്‍ജിയിലെ ആവശ്യം. ഈ ഹര്‍ജി അടുത്ത ദിവസം വിചാരണ കോടതി പരിഗണിക്കുമെന്നാണ് വിവരം.
അതേസമയം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍കാര്‍ കോടതിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട് . കഴിഞ്ഞദിവസം ദിലീപിന്റെ വീട്ടിലും നിര്‍മാണ കമ്പനിയിലും സഹോദരന്റെ വീട്ടിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടന്‍ ദിലീപും കൂട്ടരും 2017 നവംബര്‍ 15-ന് ആലുവയിലെ താരത്തിന്റെ വീടായ പത്മസരോവരത്തില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനും കൂട്ടര്‍ക്കുമെതിരെ പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments