തായ്പെയ്: യുദ്ധവിമാനം കടലിൽ വീണതിനെ തുടർന്ന് വ്യോമാഭ്യാസ നിർത്തി വെച്ച് തായ്വാൻ വ്യോമസേന. അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനമാണ് ചൊവ്വാഴ്ച നടന്ന പരിശീലന പറക്കലിനിടയിൽ കടലിൽ വീണത്. വിമാനം തകർന്നു കടലിൽ വീഴുന്നത് കണ്ടതായി ദൃക്സാക്ഷി വിവരണങ്ങളുണ്ട്.
തീരദേശത്തുള്ള വ്യോമതാവളത്തിൽ നിന്നും പറന്നുയർന്ന യുദ്ധവിമാനം, അല്പനേരത്തിനുള്ളിൽ റഡാർ സ്ക്രീനിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് വിനോദ് വൃത്തങ്ങൾ അറിയിച്ചു. തായ്വാന്റെ യുദ്ധവിമാനങ്ങളിൽ ഏറ്റവും മികച്ചതാണ് അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ നിർമിച്ച എഫ്-16. തായ്വാന് ഇതിന്റെ മാത്രമായി ഒരു പ്രത്യേക യൂണിറ്റ് തന്നെയുണ്ട്.
അമേരിക്ക ആയുധ വിപണിയിൽ ഏറെ കൊട്ടിഘോഷിക്കുന്ന എഫ്-16 അപകടത്തിൽപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്. 2020 അവസാനത്തിൽ, ഒരു എഫ്-16 യുദ്ധവിമാനം പറന്നുയർന്നതിനു ശേഷം അപ്രത്യക്ഷമായിരുന്നു. പഴയ മിഗ് വിമാനം ഉപയോഗിച്ച്, രണ്ടുവർഷം മുമ്പ് മിഗ് വിമാനം ഉപയോഗിച്ച് ഇന്ത്യ വെടിവെച്ചിട്ടത് പാകിസ്താന്റെ ഒരു എഫ്-16നെ ആയിരുന്നു.
Post Your Comments