Latest NewsNewsInternational

ഇന്ത്യയും പാകിസ്ഥാനും അപ്രത്യക്ഷമാകും : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം

ലണ്ടന്‍ : ആഫ്രിക്കന്‍ ഭൂഖണ്ഡം ഇന്ത്യന്‍ ഉപദ്വീപിലേക്ക് ഇടിച്ചു കയറുമെന്ന് ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തല്‍. തത്ഫലമായി തിരുവനന്തപുരം മുതല്‍ കറാച്ചി വരെയുള്ള ജനവാസ കേന്ദ്രങ്ങള്‍ ഇല്ലാതാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പകരം ഇവിടെ വന്‍ മല രൂപപ്പെടുമെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഇതിനെ ലോകം സോമാലയ എന്ന് വിളിക്കും. ഇന്നോ നാളെയോ സംഭവിക്കുന്ന കാര്യമല്ല. പക്ഷേ ഒരിക്കല്‍ ഇത് സംഭവിക്കുക തന്നെ ചെയ്യും എന്നാണ് ശാസ്ത്രലോകം പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് സയന്‍സില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 200 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ ഇങ്ങനെ മാറ്റങ്ങള്‍ ഉണ്ടാകും എന്നാണ് ജേണലിലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read Also : സ്ത്രീധന പീഡനം: കോടതി ഇടപെട്ടിട്ടും ഭാര്യയെയും കുഞ്ഞുങ്ങളെയും വീടിന് പുറത്താക്കി യുവാവ്

കിഴക്കന്‍ ആഫ്രിക്കയും (ആധുനിക സൊമാലിയ, കെനിയ, ടാന്‍സാനിയ, മൊസാംബിക് എന്നിവയുള്‍പ്പെടെ), മഡഗാസ്‌കറും ഏകദേശം 200 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഇന്ത്യയോടു ചേരുമെന്നാണ് കണക്കാക്കുന്നത്. ‘സോമാലയ’ എന്നാണ് ശാസ്ത്രസംഘം ഈ ഭൂഖണ്ഡത്തിന് നല്‍കിയിരിക്കന്ന പേര്. ഈ സംയോജനത്തിന്റെ ഫലമായി ‘ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഒരു നീണ്ട പര്‍വതനിരയുടെ രൂപീകരണത്തിനും’ ഇത് കാരണമാകും.

ടെക്‌റ്റോണിക് പ്ലേറ്റുകള്‍ എങ്ങനെ- എത്ര വേഗത്തില്‍, ഏത് വഴിക്ക് പോവുന്നു എന്നതിനെക്കുറിച്ച് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കണ്ടെത്തിയ വലിയവിള്ളല്‍ ആഫ്രിക്കയെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നത് തുടരുമെന്നും അടുത്ത 200 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഇവിടൊരു സമുദ്രം രൂപപ്പെടുമെന്നും ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ആഫ്രിക്കയില്‍ ഈ ഇടം സൃഷ്ടിക്കപ്പെടുമ്പോള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ വലിയൊരു ഭാഗം ഇല്ലാതാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

shortlink

Post Your Comments


Back to top button