റിയാദ്: സൗദിയിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫെൻസ്. ജനുവരി 15 വരെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും സിവിൽ ഡിഫെൻസ് വ്യക്തമാക്കി. മഴ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
മക്ക, റിയാദ്, മദീന, അസിർ, ഹൈൽ, തബൂക്, അൽ ബാഹ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡേഴ്‌സ് പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഇടിയും, മിന്നലോടും കൂടിയ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനുവരി 14, 15 തീയതികളിൽ ഏതാനം സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും സിവിൽ ഡിഫെൻസ് വ്യക്തമാക്കി. തബൂക്കിലെ മലനിരകളിൽ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Post Your Comments