![](/wp-content/uploads/2022/01/dd-132.jpg)
കോഴിക്കോട്: സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. കേരളത്തില്‍ നിന്നും സി.പി.ഐ.എം എന്ന രാഷ്ട്രീയ പാര്‍ട്ടി അപ്രത്യക്ഷമായിയെന്നും ഇപ്പോഴുള്ളത് ദാസ്യമനോഭാവം പേറുന്ന പിണറായി സ്തുതിപാടകരായ ഫാന്‍സ് അസോസിയേഷന്‍ മാത്രമാണെന്നും ഫാത്തിമ തഹ്‌ലിയ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഉത്തർപ്രദേശിൽ മോദിയുടെ പേരിൽ ക്ഷേത്രമുണ്ടാക്കിയെന്നും തമിഴ്‌നാട്ടിൽ നേതാവ് മരിച്ചതിൽ മനംനൊന്ത് അനുയായികൾ ആത്മഹത്യ ചെയ്‌തെന്നും കേൾക്കുമ്പോൾ അവിടങ്ങളിലെ പാർട്ടി അണികളുടെ ബുദ്ധി ശൂന്യതയെ കുറിച്ച് ഓർത്ത് പരിതപിച്ചിട്ടുണ്ട്.
പിണറായി സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെ നടന്ന തിരുവാതിര കണ്ടപ്പോൾ പിണറായി ഭക്തി മൂത്ത് തലച്ചോറിന്റെ പ്രവർത്തനം സഖാക്കൾക്ക് നഷ്ടപ്പെട്ടോ എന്ന് സംശയിച്ചു പോയി. കേരളത്തിൽ നിന്നും സി.പി.എം എന്ന രാഷ്ട്രീയ പാർട്ടി അപ്രത്യക്ഷമായി. ഇപ്പോഴുള്ളത് ദാസ്യമനോഭാവം പേറുന്ന പിണറായി സ്തുതിപാടകരായ ഫാൻസ് അസോസിയേഷൻ മാത്രമാണ്.
Post Your Comments